പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ പ്രവൃത്തികള്‍ക്കുവേണ്ടി സൂക്ഷിച്ചിരുന്ന ടാര്‍ മോഷണം പോയ സംഭവത്തില്‍ അഞ്ച് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണാസമരം യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്മാന് എ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കെ.എം അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ മാര്‍ച്ചിലാണ് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം പ്രത്യേകം സൂക്ഷിച്ചിരുന്ന 20 ബാരല്‍ ടാര്‍ മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ കൗണ്‍സില്‍ രണ്ട് തവണ പരാതി നല്‍കിയെങ്കിലും പൊലിസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് മുനിസിപ്പല്‍ ധര്‍ണ്ണയും കൗണ്‍സില്‍ ബഹിഷ്കരണം ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ നടത്തിയിരുന്നു.
ഭരണ പക്ഷവും, പൊലിസും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിച്ച് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത എ മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. മാര്‍ച്ചിന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എം പരീത്, കൗണ്‍സിലര്‍മാരായ കെ.എ അബ്ദുള്‍ സലാം, സി.എം ഷുക്കൂര്‍, ജയകൃഷ്ണന് നായര്‍, ജിനു ആന്റണി, ജെയ്സണ്‍ തോട്ടത്തില്‍, സന്തോഷ്കുമാര്‍, പ്രമീള ഗിരീഷ്കുമാര്‍, ഷൈല അബ്ദുള്ള, ശാലിന ബഷീര്‍, സുമിത നൗഷാദ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."