HOME
DETAILS
MAL
പിണറായി ആഭ്യന്തരം ഒഴിയണം: എം.ഐ ഷാനവാസ് എം.പി
backup
April 24 2017 | 22:04 PM
കല്‍പ്പറ്റ: സെന്‍കുമാര്‍ ഐ.പി.എസ് കേസില്‍ ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നീതിന്യായ വ്യവസ്ഥയില്‍ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യത്തിന്റെ മേലങ്കി അണിഞ്ഞ് ഞാന്‍, ഞാന്‍ എന്ന് അഹങ്കരിക്കുന്ന പിണറായി വിജയന്റെ മുഖത്തേറ്റ കനത്ത തിരിച്ചടിയാണെന്നും എം.ഐ ഷാനവാസ് എം.പി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഓരോ തിരിച്ചടികളും ആഭരണങ്ങളായി കൊണ്ട് നടക്കുകയാണ് മുഖ്യമന്ത്രി. രാഷ്ട്രീയ ധാര്‍മിക മൂല്യങ്ങള്‍ അവശേഷിക്കുന്നെങ്കില്‍ ആഭ്യന്തരമന്ത്രി പദവി മുഖ്യമന്ത്രി ഒഴിയണമെന്നും എം.പി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."