ആയാ സോഫിയ: വിമര്‍ശകര്‍ ഇസ്‌ലാമോഫോബിയക്കെതിരേ ഒന്നും ചെയ്യാത്തവരെന്ന് ഉര്‍ദുഗാന്‍
അങ്കാറ: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായ ആയാ സോഫിയ വീണ്ടും പള്ളിയാക്കി മാറ്റിയതില്‍ തുര്‍ക്കി സര്‍ക്കാരിനു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. സ്വന്തം രാജ്യത്തെ ഇസ്‌ലാമോഫോബിയക്കെതിരേ ഒന്നും ചെയ്യാത്തവരാണ് തുര്‍ക്കിയുടെ പരമാധികാരത്തെ കടന്നാക്രമിക്കുന്നത്. ആയാ സോഫിയയെ പള്ളിയാക്കി മാറ്റുന്നതിനുള്ള അധികാരം തുര്‍ക്കിക്കാണെന്നും തീരുമാനം തുര്‍ക്കി ജനതയുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആയാ സോഫിയയിലേക്ക് തുടര്‍ന്നും എല്ലാ മതവിശ്വാസികള്‍ക്കും സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രവേശനമുണ്ടാകുമെന്ന് ഉര്‍ദുഗാന്റെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
നേരത്തെ തുര്‍ക്കിയുടെ തീരുമാനത്തില്‍ വിമര്‍ശനവുമായി അമേരിക്ക, റഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും രംഗത്തുവന്നിരുന്നു. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാവണമെന്ന് യുനെസ്‌കോ തുര്‍ക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."