HOME
DETAILS

ആര്‍ത്തലച്ച് മഴ; മരവിച്ച് വയനാട്

  
backup
July 10 2018 | 22:07 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%b4-%e0%b4%ae%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

 

 

 


കല്‍പ്പറ്റ/മാനന്തവാടി/സുല്‍ത്താന്‍ ബത്തേരി: ദിവസങ്ങളായി തിമിര്‍ത്തു പെയ്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശം.
കനത്ത മഴയില്‍ ഇന്നലെ മൂന്ന് താലൂക്കിലുമായി ഒന്‍പത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വാളാടും വെള്ളമുണ്ടയിലുമാണ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. 11 ദുരിതാശ്വാസ ക്യാംപുകളിലായി 469 പേരെയാണ് ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. മാനന്തവാടി താലൂക്കിലാണ് നാശനഷ്ടങ്ങള്‍ കൂടുതലുണ്ടായത്. വൈത്തിരി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേരെ മാറ്റി പാര്‍പ്പിച്ചത്. കാവുമന്ദം, കോട്ടത്തറ, വെങ്ങപ്പള്ളി, കല്‍പ്പറ്റ, കണിയാമ്പറ്റ വില്ലേജുകളിലായി എട്ടു ക്യാംപുകളാണ് തുറന്നത്. ജി.എല്‍.പി.എസ് കാപ്പുവയല്‍, ജി.എച്ച്.എസ് കരിങ്കുറ്റി, ജി.എച്ച്.എസ് കോട്ടത്തറ, കോട്ടത്തറ ഇ.കെ നായനാര്‍ സാംസ്‌കാരിക നിലയം, തെക്കുംതറ അമ്മസഹായം യു.പി സ്‌കൂള്‍, ജി.എച്ച്.എസ്.എസ് മുണ്ടേരി, ജി.യു.പി.എസ് കണിയാമ്പറ്റ എന്നീ സ്‌കൂളുകളിലാണ് കുടുംബങ്ങളെ മാറ്റിയിരിക്കുന്നത്. പുല്‍പ്പള്ളി വില്ലേജില്‍ നാലു കുടംബങ്ങളെ സമീപത്തെ വീടുകളിലേക്ക് മാറ്റി. മാനന്തവാടി താലൂക്കില്‍ ജി.എച്ച്.എസ്.എസ് പനമരം, തിരുനെല്ലി വില്ലേജില്‍ പനവല്ലി ഊരുകൂട്ടം ഭവന്‍ എന്നിവിടങ്ങളിലായി 34 പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ശക്തമായ മഴയില്‍ ഇതിനകം നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ജില്ലയിലെ വിവിധയിടങ്ങളിലായി ഹെക്ടര്‍ കണക്കിന് കൃഷിയിടവും വെള്ളത്തിനടിയിലാണ്. പൊലിസും ഫയര്‍ ഫോഴ്‌സും മറ്റ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് പലയിടത്ത് നിന്നും വെള്ളം കയറിയതിനെത്തുടര്‍ന്ന് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. തോടുകളിലും പുഴകളിലും വെള്ളം നിറഞ്ഞതോടെ ജില്ലയിലെ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. നെല്‍വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളംകയറിയതോടെ തോണിയിലും മറ്റുമാണ് ഒറ്റപ്പെട്ട് കഴിയുന്നവരെ പുറത്തെത്തിച്ചത്. കബനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ വെള്ളം കയറി വള്ളിയൂര്‍ക്കാവ് താഴെ അമ്പലം മുങ്ങി.
മാനന്തവാടി പാണ്ടിക്കടവ് അഗ്രഹാരം റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കുടുംബങ്ങളെ ഫൈബര്‍ ബോട്ടില്‍ രക്ഷപ്പെടുത്തുകയായിരുന്നു. പനമരം - നടവയല്‍ റോഡില്‍ പഴയ പള്ളിക്കു സമീപമുള്ള സി.എച്ച് അന്ത്രു ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം കനത്ത മഴയില്‍ ഇടിഞ്ഞു വീണു. അടിയന്തര സാഹചര്യം നേരിടാന്‍ മൂന്ന് താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്.
പനമരം കമ്പനി പുഴ കരകവിഞ്ഞു വെള്ളത്തിനടിയിലായ മാത്തൂര്‍ കോളനിയില്‍ നിന്ന് 60 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ മഴ തുടര്‍ന്നാല്‍ കീഞ്ഞുകടവ് പ്രദേശത്തുള്ളവരേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വരും. അതിനിടെ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ തൊണ്ടര്‍നാട് എം.ടി.ഡി.എം.എച്ച്.എസ് സ്‌കൂള്‍ ശുചിമുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു. ഇടിയുടെ ശക്തിയില്‍ അടുത്തുള്ള വീടുകളിലെ ഇലക്ട്രോണിക് സാമഗ്രികള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരുമടക്കം എഴുന്നൂറോളം പേര്‍ സ്‌കൂളിലുണ്ടായിരുന്ന സമയത്താണ് ഇടിമിന്നലുണ്ടായത്. ഭാഗ്യവശാല്‍ ശുചി മുറിയുടെ സമീപമായതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago