HOME
DETAILS
MAL
10,000 ഹോങ്കോങ്ങുകാര്‍ക്ക് താമസസൗകര്യം വാഗ്ദാനം ചെയ്ത് ആസ്ത്രേലിയ
backup
July 13 2020 | 02:07 AM
കാന്‍ബറ: ഇന്ത്യയും ജപ്പാനുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്ന ആസ്ത്രേലിയ വീണ്ടും ചൈനയെ പ്രകോപിപ്പിക്കുന്നു.
രാജ്യത്ത് താമസിക്കുന്ന 10,000 ഹോങ്കോങ് പൗരന്മാര്ക്ക് വിസ കാലാവധി കഴിയുന്നതോടെ രാജ്യത്ത് അഞ്ചുവര്‍ഷം താമസിക്കാന്‍ സൗകര്യമൊരുക്കുമെന്നാണ് ആസ്ത്രേലിയയുടെ പ്രഖ്യാപനം.
ഹോങ്കോങ്ങില്‍ ചൈന ഏര്‍പ്പെടുത്തിയ പുതിയ സുരക്ഷാ നിയമം ജനാധിപത്യ അനുകൂലികളെ രാഷ്ട്രീയ അഭയം തേടാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യത്തിലാണിത്.
ഹോങ്കോങ്ങിന് കുറ്റവാളികളെ കൈമാറുന്ന കരാര്‍ കഴിഞ്ഞയാഴ്ച ആസ്ത്രേലിയ ദുര്‍ബലപ്പെടുത്തിയിരുന്നു. അതേസമയം ആസ്ത്രേലിയയുടെ നിലപാടിനെതിരേ തിരിച്ചടിയുണ്ടാവുമെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്ക് തന്നെയായിരിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."