മുതുമലയില്‍ 'സെല്‍ഫി' വേണ്ട
ഗൂഡല്ലൂര്‍: സെല്‍ഫി സ്റ്റിക്കുമായി മുതുമല കടുവാ സങ്കേതത്തിന്റെ പരിസരത്തെത്തുന്നവരുടെ ശ്രദ്ധയ്ക്ക്, സെല്‍ഫി സ്റ്റിക്ക് പുറത്തെടുത്താല്‍ വനം വകുപ്പിന്റെ പിടിവീഴും. ഇനി കണ്ണുവെട്ടിച്ച് സെല്‍ഫിക്ക് ശ്രമിച്ചാല്‍ പിഴയും നല്‍കേണ്ടി വരും.
വിനോദ സഞ്ചാരികളുടെ ചിത്രമെടുപ്പ് അതിരുകടന്നതോടെയാണ് സെല്‍ഫി നിരോധനവുമായി അധികൃതരെത്തിയത്.
വന്യമൃഗങ്ങള്‍ പകല്‍ സമയങ്ങളില്‍ പോലും സൈ്വര്യവിഹാരം നടത്തുന്ന മേഖലകളില്‍വരെ വിനോദ സഞ്ചാരികള്‍ വാഹനം നിര്‍ത്തി റോഡരികിലെ ആനയുള്‍പ്പെടെയുള്ള മൃഗങ്ങളുടെ അടുത്തുചെല്ലുന്നതും ഫോട്ടോ എടുക്കലും പതിവായതോടെയാണ് വനം വകുപ്പ് സെല്‍ഫിക്ക് കര്‍ശന നിരോധനമേര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ റോഡരികില്‍ വാഹനം പാര്‍ക്കുചെയ്ത മൃഗങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിച്ച സഞ്ചാരികളെ അധികൃതര്‍ അറസ്റ്റുചെയ്ത് പിഴ ഈടാക്കിയിരുന്നു. നിരോധന അറിയിപ്പ് സങ്കേതത്തിലെ പ്രധാന കവലകളിലും വിനോദ സഞ്ചാരികള്‍ വാഹനം നിര്‍ത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."