പൈലറ്റിനെ തള്ളി മൂന്ന് വിശ്വസ്തര്‍
ജയ്പൂര്‍: സച്ചിന് പൈലറ്റിനെ തള്ളി അദ്ദേഹത്തിന്റെ വിശ്വസ്തരായ മൂന്ന് എം.എല്‍.എമാര്‍. ഇന്നലെ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രോഹിത് ബോഹ്റയടക്കം ഗെലോട്ട് സര്‍ക്കാരിന് തുടര്‍ന്നും പിന്തുണ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം താന്‍ ഡല്‍ഹിയില്‍ പോയത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെന്നാണ് ഇന്നലെ തിരിച്ചെത്തിയ ബോഹ്റ വ്യക്തമാക്കുന്നത്. തങ്ങള്‍ കോണ്‍ഗ്രസിന്റെ കൂടെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിലേക്കു തിരികെപ്പോയി ഇന്നു നടക്കുന്ന പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പൈലറ്റിനോട് സോണിയാ ഗാന്ധി നിര്‍ദേശിച്ചതായും വിവരമുണ്ട്. ഒരുമിച്ചു നീങ്ങാനാണ് സോണിയയും രാഹുലും നിര്‍ദേശിച്ചതെന്നും സൂചനയുണ്ട്.
എന്നാല്‍, സച്ചിന് പൈലറ്റ് കടുത്ത നിലപാട് തുടര്‍ന്നാണ് രാജസ്ഥാന് സര്‍ക്കാരിലും പാര്‍ട്ടിയിലും അഴിച്ചുപണി നടത്താന്‍ നേതൃത്വം നിര്‍ബന്ധിതരാകും.
ഇന്നലെ രാത്രി വൈകി തന്റെ വസതിയില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിളിച്ചുചേര്‍ത്ത പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തില്‍ സച്ചിന് പൈലറ്റിനെ അനുകൂലിക്കുന്നവര്‍ പങ്കെടുത്തിരുന്നില്ല.
ഇന്നു രാവിലെ 10.30ന് വീണ്ടും പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ കേന്ദ്രനേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, അജയ് മാക്കന് എന്നിവര്‍ പങ്കെടുക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."