ഗോള്‍ വരയില്‍നിന്ന് അവസരം നഷ്ടപ്പെടുത്തി പി.എസ്.ജി താരം
പാരിസ്: ഫുട്ബോള്‍ ലോകത്ത് പലതരത്തിലുള്ള തമാശകളും മിസ്സുകളും നടക്കാറുണ്ട്. എന്നാല്‍ അതിനെയെല്ലാം കവച്ച്വയ്ക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസം നടന്ന പി.എസ്.ജി- സ്ട്രാസ്ബര്‍ഗ് മത്സരത്തില്‍ നടന്ന സംഭവം. ഒരു പക്ഷെ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ മിസ് എന്ന് വേണമെങ്കില്‍ സംഭവത്തെ വിശേഷിപ്പിക്കാം. പി.എസ്.ജി സ്ട്രൈക്കര്‍ ചോപോ മോടിങാണ്് ഗോളിനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തി ചരിത്രത്തില്‍ ഇടം നേടിയത്.
സ്ട്രാസ്ബര്ഗിനെതിരേ കളി 1-1 ല്‍ നില്ക്കുമ്പോള് എങ്കുങ്കുവിന്റെ ഗോള്‍ എന്ന് ഉറച്ച ഷോട്ട് ഗോള്‍ വരയില്‍ നിന്നാണ് മോടിങിന്റെ കാലില്‍ എത്തുന്നത്. പ്രതിരോധക്കാരോ ഗോള്‍ കീപ്പറോ ആരും തടയാന്‍ ഇല്ലാതിരുന്നിട്ടും മോടിങ് പോസ്റ്റിലേക്ക് ഉരുണ്ട് പോവുകയായിരുന്ന പന്തിനെ തടഞ്ഞ് നിര്‍ത്തി ഗോള്‍ നഷ്ടപ്പെടുത്തി.
കണ്ടു നിന്നവരെല്ലാം അമ്പരപ്പോടെ പരസ്പരം നോക്കി. ഈ ഗോള്‍ നഷ്ടമാക്കിയതോടെ പി.എസ്.ജിക്ക് ഫ്രഞ്ച് ലീഗ് കിരീടത്തിലേക്ക് ഇനിയും സഞ്ചരിക്കണം എന്നായി. മത്സരത്തില്‍ സമനില വഴങ്ങിയ പി.എസ്.ജിക്ക് അടുത്ത മത്സരത്തില്‍ ജയം സ്വന്തമാക്കാനായാല്‍ ചാംപ്യന്മാരാകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."