HOME
DETAILS
MAL
ബംഗാളില്‍ കൊവിഡ് ബാധിച്ച 18കാരന് മരിച്ചു; ചികിത്സ നിഷേധിച്ചെന്ന് ആരോപണം
backup
July 13 2020 | 02:07 AM
കൊല്‍ക്കത്ത: ബംഗാളില്‍ കൊവിഡ് ബാധിച്ച 18കാരന് മരിച്ചതുമായി ബന്ധപ്പെട്ട് വിവാദം. പ്രമേഹരോഗികൂടിയായ ഈ യുവാവിനെ മൂന്നിലേറെ ആശുപത്രികളിലെത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സര്‍ക്കാരിനു കീഴിലുള്ളതടക്കം മൂന്നിലേറെ ആശുപത്രികളിലെത്തിച്ചെങ്കിലും യുവാവിന് ചികിത്സ നിഷേധിക്കുകയായിരുന്നത്രേ. തുടര്‍ന്ന് ഇയാളുടെ മാതാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് കൊല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ യുവാവിനെ അഡ്മിറ്റ് ചെയ്യാന്‍ തയാറായതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവാവ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."