കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം തിരികെ നല്കി മാതൃകയായി
എടച്ചേരി: റോഡില്‍ നിന്നു കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ച് സ്റ്റുഡന്റ് പൊലിസ് കേഡറ്റ് മാതൃകയായി. പ്രവാസിയായ എടച്ചേരി നാളോങ്കïിയില്‍ ഇബ്രാഹിമിന്റെ മകന് ഫാരിസാണ് (14) ഒന്നേകാല്‍ പവന് വരുന്ന സ്വര്‍ണ ബ്രെയിസ്ലറ്റ് ഉടമയെ തിരിച്ചേല്‍പ്പിച്ചത്.
പുതിയങ്ങാടി ജുമാമസ്ജിദിനു സമീപം സംസ്ഥാന പാതയില്‍ നിന്നാണ് സ്വര്‍ണാഭരണം വീണുകിട്ടിയത്. പിന്നീട് സാമൂഹ്യമാധ്യമങ്ങള്‍ വഴി സ്വര്‍ണാഭരണം കളഞ്ഞുകിട്ടിയ വിവരം പുറംലോകത്തെ അറിയിക്കുകയും ചെയ്തു. കച്ചേരി വാരക്കïത്തില്‍ താഴക്കുനി അഖിലിനാണ് തന്റെ സ്വര്‍ണാഭരണം തിരികെ ലഭിച്ചത്. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ഹരിദാസന് മണ്ണുകïി, എന്‍.കെ സുരേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ സ്റ്റേഷനില്‍വച്ച് അഖിലിന് ഫാരിസ് സ്വര്‍ണാഭാരണം കൈമാറി. ഫാരിസ് പേരോട് എം.ഐ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."