ജയിലില്‍ വരവരറാവുവിന്റെ ആരോഗ്യനില ഗുരുതരമെന്ന് കുടുംബം
മുംബൈ: ഭീമ കൊറെഗാവ് കേസില്‍ നവി മുംബൈ തലോജ ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റും കവിയും എഴുത്തുകാരനുമായ വരവര റാവുവിന്റെ ആരോഗ്യനില ഗുരുതരമെന്ന് ബന്ധുക്കള്‍.
78 കാരനായ വരവര റാവുവിന് സംസാരിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ ജയില്‍ അധികൃതര്‍ മറച്ചുവയ്ക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ജയിലില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് റാവുവിനെ മെയ് 28ന് ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അതിനു ശേഷമാണ് അദ്ദേഹത്തിന്റെ നില മോശമായത്. ആരോഗ്യം മോശമായപ്പോള്‍ വരവര റാവുവിനായി കുടുംബം പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അത് കോടതി തള്ളി.
വരവര റാവുവിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഒരു മിനിറ്റ് പോലും സംസാരിക്കാന്‍ തങ്ങള്‍ക്കായില്ലെന്നും സംസാരിക്കാന്‍ പോലും അദ്ദേഹത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും മകള്‍ പാവന പറഞ്ഞു. കൂടെ അറസ്റ്റിലായ മറ്റൊരു വ്യക്തിയെയാണ് റാവുവിന്റെ കാര്യങ്ങള്‍ നോക്കാന്‍ ജയില്‍ അധികൃതര്‍ നിയോഗിച്ചിട്ടുള്ളത്. റാവുവിന്റെ ആരോഗ്യനില വളരെ മോശമാണെന്നും വേഗം ആശുപത്രിയിലേക്ക് മാറ്റണമെന്നും അദ്ദേഹം തങ്ങളോട് പറഞ്ഞതായും പാവന പറഞ്ഞു. അദ്ദേഹത്തെ ചികിത്സ നല്‍കാതെ കൊലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മറ്റൊരു ബന്ധു കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."