' അയ്യപ്പനെന്നും ശബരിമല ക്ഷേത്രമെന്നും പറഞ്ഞിട്ടില്ല '; വിശദീകരണവുമായി സുരേഷ് ഗോപി
തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തൃശ്ശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വിശദീകരണം. അയ്യപ്പന്‍, ശബരിമല ക്ഷേത്രം എന്നീ വാക്കുകള്‍ പ്രസംഗത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ജില്ലാ കലക്ടര്‍ ടി.വി അനുപമയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ സുരേഷ് ഗോപി പറയുന്നത്.
ജില്ലയിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിടെ സുരേഷ് ഗോപി നടത്തിയ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ടി.വി അനുപമ, സുരേഷ് ഗോപിയോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം ഇങ്ങനെ: പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല. ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ല. മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ല. സമുദായ, മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പരാമര്‍ശമില്ല. അയ്യപ്പന്‍, ശബരിമല ക്ഷേത്രം എന്നീ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. ശബരിമല എന്നത് സ്ഥലപ്പേര് മാത്രമാണ്. വിശദമായ വിശദീകരണത്തിനായി പ്രസംഗത്തിന്റെ സി.ഡിയുടെ കോപ്പി തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം തുടര്‍നടപടിക്കുവേണ്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."