'തൃശൂരില്‍ ഹിന്ദുവിനെ മാത്രമാണ് കലക്ടറാക്കാറുള്ളത് '
തൃശൂര്‍: ജില്ലാ കലക്ടര്‍ ടി.വി അനുപമക്കെതിരേ വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി ബൗധിക സെല്‍ തലവന്‍ ടി.ജി മോഹന്‍ദാസ്. അനുപമ ക്രിസ്ത്യാനിയാണെങ്കില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ നിന്ന് ഈ നിമിഷം രാജിവയ്ക്കണമെന്നും തൃശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കലക്ടറായി വയ്ക്കാറുള്ളതെന്നും മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചു.
കലക്ടര്‍ എപ്പോഴും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ്. അതിനാല്‍ തൃശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കലക്ടറായി വയ്ക്കാറുള്ളത്. അനുപമ കൃസ്ത്യാനിയാണെങ്കില്‍ ഉടനെ മാറ്റേണ്ടതാണ്.
അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതിന് തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് റിട്ടേണിങ് ഓഫിസറായ അനുപമ നോട്ടിസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ കലക്ടറെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റുകളും ഒരു വിഭാഗം ആളുകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. അനുപമയുടെ പേരിനൊപ്പം ക്രിസ്ത്യന്‍ നാമം ചേര്‍ത്തുവച്ചു കൊണ്ടുള്ള വര്‍ഗീയ കാംപയിനിങ് വരെയുണ്ടായി. ഈ കാംപയിനിങ്ങിനെ അംഗീകരിക്കുന്ന തരത്തിലുള്ള ട്വീറ്റാണ് ഏറ്റവും ഒടുവിലായി ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസും പോസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."