പാറക്കടവില്‍ പച്ചക്കറി വിളയിച്ച് ബംഗാളി തൊഴിലാളികള്‍
പാറക്കടവ്: വിഷരഹിതമായ പച്ചക്കറികള്‍ക്ക് മലയാളികള്‍ നെട്ടോട്ടമോടുമ്പോള്‍ പശ്ചിമ ബംഗാളില്‍ നിന്നെത്തി ഒഴിവുസമയങ്ങള്‍ പച്ചക്കറി കൃഷിക്കായി മാറ്റിവച്ച ബംഗാള്‍ സ്വദേശികള്‍ നാട്ടുകാര്‍ക്ക് കൗതുകമാവുന്നു.
കോണ്‍ക്രീറ്റ് ജോലി ഉള്‍പ്പെടെ നിരവധി ജോലികളില്‍ ഏര്‍പ്പെടുന്ന നാലോളം ബംഗാള്‍ സ്വദേശികളാണ് വൈകുന്നേരങ്ങളില്‍ തങ്ങള്‍ വിളയിച്ച പച്ചക്കറിയുമായി പാറക്കടവ് ടൗണില്‍ വില്‍പ്പനയ്ക്കെത്തുന്നത്. കയപ്പ, പൊട്ടിക്ക, പച്ചമുളക്, കുമ്പളം തുടങ്ങിയവ വിളയിച്ചെടുത്താണ് വില്‍പ്പന നടത്തുന്നത്. കൃഷിയാരംഭിച്ചത് സ്വന്തം ആവശ്യത്തിന് വേïിയായിരുന്നെങ്കിലും വിളവ് കൂടുതല്‍ ലഭിച്ചതോടെ അയല്‍വീട്ടുകാര്‍ക്ക് വില്‍പ്പന നടത്തുകയായിരുന്നു. തുടര്‍ന്ന് ആവശ്യക്കാര്‍ കൂടിയതോടെ കൃഷിയും വര്‍ധിപ്പിച്ചു. ആദ്യഘട്ടത്തില്‍ ചെക്യാട്ടെ ഉള്ളിപ്പാറയിലെ തരിശുഭൂമിയില്യിലും പിന്നീട് ചെക്യാട്ടെ ചില വീടുമുറ്റങ്ങളിലും പറമ്പുകളിലും വിത്തുവിതച്ചു. വിളവ് കൂടിയതോടെ വില്‍പ്പന പാറക്കടവ് ടൗണിലേക്ക് മാറ്റി. ഇപ്പോള്‍ പാറക്കടവ് ടൗണില്‍ ബംഗാളി പച്ചക്കറി ഏറെ പ്രിയപ്പെട്ടതാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."