HOME
DETAILS
MAL
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവച്ച് സുപ്രിംകോടതി; തല്‍ക്കാലം ഭരണസമിതി തുടരും
backup
July 13 2020 | 05:07 AM
ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവച്ച് സുപ്രിംകോടതി. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി.
തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള നിലവിലുള്ള ഭരണസമിതി തല്‍ക്കാലം തുടരും. പുതിയ ഭരണസമിതി വരുന്നതു വരെയാണ് ഈ സമിതിയുടെ കാലാവധി. വിധിയില്‍ സന്തോഷമെന്ന് രാജകുടുംബം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."