അകലങ്ങളിലെ ചിത്രമെടുക്കാം കൂള്‍പിക്‌സില്‍ ആകര്‍ഷകമായി
വന്യജീവികളുടെയും ആകാശദൃശ്യങ്ങളുടെയും ആകര്‍ഷകമായ ഫോട്ടോയെടുക്കുന്നതില്‍ വ്യാപൃതരായവര്‍ക്ക് സന്തോഷം തരുന്ന വാര്‍ത്തയുമായാണ് ലോകപ്രശസ്ത കാമറാ നിര്‍മാതാക്കളായ നിക്കോണ്‍ ഇക്കുറി രംഗത്തുവന്നിരിക്കുന്നത്.
വനാന്തരങ്ങളിലുള്ള വന്യജീവികളുടെ കണ്‍വെട്ടത്തു ചെല്ലാതെയും അവയുടെ സൈ്വരജീവിതത്തിനു തടസ്സം വരുത്താതെയും ഏറ്റവും സുന്ദരമായ പടമെടുക്കാന്‍ സഹായകമായ അത്യാധുനിക കാമറയാണ് നിക്കോണ്‍ പുറത്തിറക്കാന്‍ പോകുന്നത്. കൂള്‍പിക്‌സ് പി 1000 എന്നാണ് ഇതിന്റെ പേര്.
നിലവിലുള്ള കാമറകളില്‍നിന്നൊക്കെ വ്യത്യസ്തമായി ഒട്ടേറെ സാങ്കേതിക പുതുമകള്‍ ഇതിനുണ്ട്. അതിലേറ്റവും മികച്ച പ്രത്യേകത അതിവിദൂരത്തുള്ള ദൃശ്യങ്ങള്‍പോലും അതിവിശദമായി പകര്‍ത്തുന്ന സൂം ലെന്‍സാണ്. 125Xഒപ്റ്റിക്കല്‍ സൂം ലെന്‍സാണ് ഇതിലുള്ളത്. സൂപ്പര്‍ ടെലിഫോട്ടോ കാമറയെന്നാണ് നിര്‍മാതാക്കള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഏറ്റവും മികച്ച 4 കെ യു.എച്ച്്.ഡി/30 പി നിലവാരത്ിതലുള്ള ചലച്ചിത്രങ്ങള്‍ റെക്കോഡ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട് എന്നതാണു മറ്റൊരു പ്രത്യേകത. ഇത്തരത്തിലുള്ള ചലച്ചിത്രങ്ങളുടെ പ്രത്യേകഫ്രെയിമുകള്‍ നിശ്ചലദൃശ്യങ്ങളാക്കി മാറ്റാനും ഇതില്‍ സംവിധാനമുണ്ട്.
അടുത്ത സെപ്തംബറില്‍ ഈ അത്ഭുത കാമറ അമേരിക്കന്‍ വിപണിയില്‍ ഇറങ്ങും. 1000 ഡോളര്‍ (ഏകദേശം 68,800 ഇന്ത്യന്‍ രൂപ) ആണ് ഇതിന്റെ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."