കോഴിക്കോട്ടെ പ്രചാരണത്തിന് പ്രത്യേക സമിതിയുമായി കോണ്‍ഗ്രസ്
കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ പ്രചാരണങ്ങള്‍ക്കായി പ്രത്യേക സമിതിയെ നിയോഗിക്കാന്‍ കെ.പി.സി.സി തീരുമാനം. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരേ ഒളികാമറ വിവാദം ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് പ്രചാരണം കൊഴുപ്പിച്ച സാഹചര്യത്തിലാണ് പ്രത്യേക സമിതി വരുന്നത്.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന്റെ ചുമതലയിലായതോടെ കോഴിക്കോട്ടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കുറഞ്ഞെന്ന ആക്ഷേപം പ്രവര്‍ത്തകരില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രചാരണത്തിന് പ്രത്യേക സംഘം വരുന്നത്.
എല്‍.ഡി.എഫ് പ്രചാരണം താഴേത്തട്ടില്‍ വ്യാപിപ്പിച്ചെങ്കിലും തുടക്കത്തില്‍ സജീവമായിരുന്ന യു.ഡി.എഫ് പ്രചാരണം പിന്നീട് താഴേത്തട്ടില്‍ മന്ദഗതിയിലായി. മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്തും. താഴേത്തട്ടില്‍ പ്രചാരണം സജീവമാക്കുന്നതിനുള്ള പദ്ധതികള്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗം തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."