കനത്ത മഴയില്‍ പാളം വേറിട്ടു; തുണികൊണ്ടു കൂട്ടിക്കെട്ടി റെയില്‍വേ!
മുംബൈ: കനത്ത മഴമൂലം വേറിട്ട പാളങ്ങള്‍ തുണികൊണ്ടു കെട്ടി ബന്ധിപ്പിച്ച് റെയില്‍വേ. മുംബൈയിലാണ് യാത്രക്കാരുടെ ജീവന് പന്താടി റെയില്‍വേയുടെ പരീക്ഷണം.
മുംബൈയിലെ ഗോവന്ദി- മാന്‍ഖുര്‍ഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഉടന്‍ സംഭവസ്ഥലത്തെത്തിയ റെയില്‍വേ ഉദ്യോഗസ്ഥന് തുണി ഉപയോഗിച്ച് വേറിട്ട പാളങ്ങള്‍ കൂട്ടിക്കെട്ടി. ഉടന്‍ തന്നെ അതിനുമുകളിലൂടെ പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോകുകയും ചെയ്തു.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യാത്രക്കാര്‍ ക്ഷുഭിതരായി. ഉടന്‍ എത്തി റെയില്‍വേയുടെ വിശദീകരണം- പാളം ബന്ധിപ്പിക്കാനല്ല തുണി ഉപയോഗിച്ചത്. പകരം വിള്ളല്‍ ഉണ്ടായ സ്ഥലം അറിയാന്‍ വേണ്ടിയാണ്.
എന്നാല്‍ റെയില്‍ വേയുടെ വിശദീകരണത്തില്‍ യാത്രക്കാര്‍ തൃപ്തരല്ല. സമീര്‍ ജാവരി എന്ന വിവരാവകാശ പ്രവര്ത്തകന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് റെയില്‍ സുരക്ഷ കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."