നടുറോഡില്‍ യുവതികളുടെ അഴിഞ്ഞാട്ടം
കൊച്ചി: നഗര മധ്യത്തില്‍ മൂന്ന് യുവതികളുടെ അഴിഞ്ഞാട്ടം. ഇന്നലെ വൈകിട്ട് കടവന്ത്രയില്‍ വച്ച് കാറില്‍ പോവുകയായിരുന്ന കുടുംബത്തിനുനേരെ യുവതികള്‍ അസഭ്യവര്‍ഷവും കയേറ്റശ്രമവും നടത്തി.
മദ്യം വാങ്ങി സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന മുന്ന് സ്ത്രീകളാണ് റോഡില്‍ വിളയാടിയ്ത. സംഭവത്തില്‍ കടവന്ത്ര കുമാരനാശാന്‍ നഗര്‍ സെന്റ് സെബാസ്റ്റിയന്‍ റോഡ് ഗാലക്‌സി വിന്‍സ്റ്ററില്‍ സാന്ദ്ര ശേഖര്‍ (26), തൃശൂര്‍ മുളങ്കുന്നത്തുകാവ് നങ്ങേത്തില്‍ എം.അജിത (25), കോട്ടയം അയ്യര്‍കുളങ്ങര വല്ലകം മഠത്തില്‍പറമ്പില്‍ ശ്രീല (30) എന്നിവരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു.
ഹെക്കോടതി അഭിഭാഷകനായ വൈറ്റില സ്വദേശി പി പ്രജിത്തിനും കുടുബത്തിനും നേരെയാണ് യുവതികള്‍ അസഭ്യവര്‍ഷവും കൈയേറ്റശ്രമവും നടത്തിയത്. കുഞ്ഞിന് മരുന്നു വാങ്ങുന്നതിനായി ഭാര്യ ശ്രീജ, രണ്ടു മക്കള്‍ എന്നിവര്‍ക്കൊപ്പം കാറില്‍ പോവുകയായിരുന്നു പ്രജിത്ത്. മുന്‍പില്‍ പോയ ഓട്ടോറിക്ഷ പെട്ടെന്നു തിരിഞ്ഞതിനാല്‍ പ്രജിത്ത് കാര്‍ പെട്ടെന്നു ബ്രേക്ക് ചെയ്തു. കാറിനു തൊട്ടുപിന്നില്‍ സ്‌കൂട്ടറിലായിരുന്നു മൂന്നു യുവതികളും സഞ്ചരിച്ചത്.
ഇതോടെ ഇടതുവശത്തുകൂടി കാറിനു സമീപമെത്തി കാര്‍ തടഞ്ഞുനിര്‍ത്തിയ യുവതികള്‍, പെട്ടെന്നു ബ്രേക്ക് ചെയ്തതു ചോദ്യം ചെയ്തു പ്രജിത്തിനെ അസഭ്യം പറയുകയായിരുന്നെന്നു പൊലിസ് പറഞ്ഞു. അസഭ്യം പറഞ്ഞതിനെത്തുടര്‍ന്നു പ്രജിത്ത് കാറില്‍നിന്നു പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും ഭാര്യ ശ്രീജ തടഞ്ഞു. ഇതോടെ ശ്രീജയുടെ നേരെയായി സംഘം. ഇവര്‍ ശ്രീജയെ ചീത്തവിളിക്കുകയും സാന്ദ്ര കൈവീശി അടിക്കുകയും ചെയ്തു. പതിനെട്ടുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ശ്രീജയുടെ മടിയിലുണ്ടായിരുന്നു. അടി കൈ കൊണ്ടു തടഞ്ഞതിനാല്‍ കുഞ്ഞിന്റെ ദേഹത്തുകൊണ്ടില്ല.
യുവതികളുടെ പരാക്രമം കണ്ടു മറ്റു വാഹനങ്ങളിലുള്ളവര്‍ പുറത്തിറങ്ങി. ഇവരോടും യുവതികള്‍ കയര്‍ത്തു സംസാരിച്ചതായി പൊലിസ് പറഞ്ഞു.
ജനങ്ങള്‍ രോഷാകുലരായി റോഡിലിറങ്ങിയതോടെ അരമണിക്കൂറോളം കലൂര്‍കടവന്ത്ര റോഡില്‍ ഗതാഗതം തടസപ്പെട്ടു. പിന്നീട് കടവന്ത്ര എസ്.ഐ ടി ഷാജിയുടെ നേതൃത്വത്തില്‍ പൊലിസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. യുവതികള്‍ മദ്യപിച്ചിട്ടില്ലെന്നു പരിശോധനയില്‍ തെളിഞ്ഞെങ്കിലും ജനറല്‍ ആശുപത്രിയിലെത്തിച്ചു വിശദ പരിശോധന നടത്തിയിട്ടുണ്ട്.
മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങള്‍ക്കു കേസെടുത്തതായി പൊലിസ് പറഞ്ഞു. യുവതികള്‍ സിനിമാ, സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരാണ്.
അഭിനയത്തിന്റെ ഭാഗമായാണ് യുവതികള്‍ കൊച്ചിയില്‍ താമസമാക്കിയത്. സാന്ദ്ര കടവന്ത്രയിലും അജിതയും ശ്രീലയും പാലാരിവട്ടത്തെയും ഫ്‌ളാറ്റിലാണു താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."