HOME
DETAILS

വോളിബോള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റിന് ചെന്നൈ ഹൈക്കോടതി വിലക്ക്

  
backup
April 24 2017 | 23:04 PM

%e0%b4%b5%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%86%e0%b4%a1%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%a8


കൊച്ചി: വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ചൗധരി അവധേഷ് കുമാറിനെ ടൂര്‍ണമെന്റ് നടത്തുന്നതില്‍ നിന്നു ചെന്നൈ ഹൈക്കോടതി വിലക്കി.വോളിബോള്‍ ചാംപ്യന്‍ഷിപ്പോ, ഇന്ത്യന്‍ വോളിബോള്‍ ലീഗോ ഫെഡറേഷന്റെ പേരില്‍ ഇവര്‍ക്ക് നടത്താന്‍ അധികാരമില്ലെന്ന് ജസ്റ്റിസ് കെ ചന്ദ്രുവിന്റെ വിധിന്യായത്തില്‍ പറയുന്നതായി വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് രമാവതാര്‍ സിങ് ജാഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചൗധരി അവധേഷ് കുമാര്‍ നിയമിക്കുന്നവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരളം ഉള്‍പ്പടെയുള്ള 24 സംസ്ഥാനങ്ങളെ ചൗധരി അവധേഷ് കുമാര്‍ ഫെഡറേഷനില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്ന് ഭൂരിപക്ഷ തീരുമാനത്തോടെ പ്രസിഡന്റിനെ പുറത്താക്കി.
എന്നാല്‍ ഇതിനെതിരേ അവധേഷ് കുമാര്‍ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു. കേസ് കൈകാര്യം ചെയ്യാന്‍ കോടതി ജസ്റ്റിസ് കെ ചന്ദ്രുവിനെ മധ്യസ്ഥനായി നിയമിച്ചു.
അവധേഷ് കുമാറിനെ പുറത്താക്കികൊണ്ടുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനം ശരിവയ്ക്കുന്ന അന്തിമ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വോളിബോള്‍ ഫെഡറേഷന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ഇപ്പോഴത്തെ ഭാരവാഹികള്‍ക്ക് അനുവാദം നല്‍കുന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റുമാരായ വിജയ്പാല്‍ സിങ്, മെഹ്‌റോത്ര, ജോയിന്റ് സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീര്‍, സംസ്ഥാന പ്രസിഡന്റ് ചാര്‍ലി ജോസ്, മൊയ്തീന്‍ നൈ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago