നെല്ലിനോടൊപ്പം മത്സ്യക്കൃഷിയുമായി പെരുമണ്ണയിലെ യുവ കര്‍ഷകര്‍
പന്തീരാങ്കാവ്: പെരുമണ്ണ തെക്കേപ്പാടം പïാരചാലിയില് നെല്‍കൃഷി നിലച്ച വയലില്‍ നെല്ലും മീനും പദ്ധതിയുമായി പെരുമണ്ണയിലെ യുവകര്‍ഷകര്‍. കൃഷിയിറക്കാതെ തരിശുകിടക്കുന്ന ഒരേക്കറിലധികമുള്ള സ്ഥലമാണ് നെല്ലും മീനും പദ്ധതിക്കായി കïെത്തിയത്.
വര്‍ഷക്കാലത്ത് ഇവിടെ സംഭരിക്കപ്പെടുന്ന വെള്ളത്തിന്റെ സാധുത മുന്നില്‍ കï് വയലിലെ മണ്ണ് നാലുഭാഗത്തേക്കു മാറ്റി വെള്ളം കെട്ടി നില്ക്കാവുന്ന രീതിയില്‍ തടയണയായി നിര്‍മ്മിച്ചാണ് കൃഷിയിറക്കിയത്. കുട്ടാടന്‍ നെല്‍വിത്താണ് ഇതിനായി തെരഞ്ഞെടുത്തത്. കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍ വിത്തു മുളച്ച് നെല്‍ച്ചെടി ഉയരുമ്പോള്‍ മഴയില്‍ സംഭരിക്കുന്ന വെള്ളത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കും.
മത്സ്യങ്ങള്ക്കിടുന്ന ഭക്ഷണം നെല്‍കൃഷിക്കും വളമായതിനാല്‍ പുര്‍ണ്ണമായും ജൈവ രീതിയില്‍ വളപ്രയോഗം നടത്താമെന്നാണ് ഇതിന്റെ പ്രത്യകത. മഴവെള്ളം സംഭരിച്ച് നിര്‍ത്തിയാല്‍ കുടിവെള്ള സ്രോതസ്സുകള്‍ക്കും ഉപകരിക്കും. ഏറാംകുളങ്ങര ശ്രീജിത്ത്, പി.ടി രജീഷ്, പി.ടി പ്രഭാകരന് എന്നീ യുവകര്‍ഷകര്‍ കര്‍ണ്ണാടക, തമിഴ്നാട്, ആലപ്പുഴ, എറണ്ണാകുളം എന്നീവിടങ്ങളില് നിന്നാണ് ഈ കൃഷി രീതി പഠിച്ചത്. കൃഷിയുമായി രംഗത്തിറങ്ങിയ യുവകര്ഷര്ക്ക് വാര്‍ഡ് മെമ്പര്‍ എം.എ പ്രതീഷിന്റെ ശ്രമഫലമായി നെല്ലും മീനും എന്ന പദ്ധതി പെരുമണ്ണ ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ചു.
നീര്‍ത്തടങ്ങള്‍ ഉപയോഗമില്ലാതെ കിടക്കുന്ന പെരുമണ്ണ പഞ്ചായത്തിലെ പ്രദേശങ്ങളില്‍ നെല്ലും മീനും എന്ന കൃഷി വ്യാപിപ്പിക്കുമെന്നും പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ.അജിത സുപ്രഭാതത്തോട് പറഞ്ഞു.
കൃഷിയിറക്കാതെ തരിശുകിടക്കുന്ന ഒരേക്കറിലധികമുള്ള സ്ഥലമാണ് നെല്ലും മീനും പദ്ധതി അഡ്വ.പി.ടി.എ റഹിം എം.എല്‍.എ വിത്തിറക്കി ഉദ്ഘാടനം നിര്‍വഹിച്ചു.
പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ.അജിത അദ്ധ്യക്ഷനായി വൈസ് പ്രസിഡന്റ് എന്‍.വി ബാലന് നായര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.ഉഷ, രാജിവ് പെരുമണ്‍ പുറ, ആമിനാബി ടീച്ചര്‍, ശോഭനകുമാരി, സി.നൗഷാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാദിഖ് മഹദും, കൃഷി ഓഫിസര്‍ ശബ്ന, രജിഷ് പി.ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."