കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാനാവില്ലെന്ന് പിണറായി
കൊച്ചി: കോണ്‍ഗ്രസുകാര്‍ ഏതു നിമിഷവം ബി.ജെ.പിയിലേക്ക് ചാടാന്‍ നോക്കിനില്‍ക്കുന്നവരാണെന്നും അതിനാല്‍ കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വൈറ്റിലയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിച്ചുകഴിഞ്ഞാല്‍ കാലുമാറില്ല എന്ന് പരസ്യം നല്‍കേണ്ട ഗതികേടിലേക്കാണ് കോണ്‍ഗ്രസ് മാറിയിരിക്കുന്നത്. ഇത്തരമാളുകളാണ് കോണ്‍ഗ്രസിലുള്ളത്. ഇന്നത്തെ ബി.ജെ.പി മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു നേതാക്കള്‍ എന്നിവരില്‍ ഗണ്യമായ ഭാഗവും കോണ്‍ഗ്രസില്‍നിന്നു പോയവരാണ്. ഒരു നിമിഷം കൊണ്ട് കോണ്‍ഗ്രസ് വിടാനും ബി.ജെ.പിയിലേക്ക് ചേക്കേറാനും അവര്‍ക്കു തടസമില്ല.
ബി.ജെ.പിക്കെതിരേ, വര്‍ഗീയതയ്‌ക്കെതിരേ ഉറച്ച നിലപാടെടുക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ല. വോട്ടു ചെയ്യുമ്പോള്‍ വിശ്വാസ്യതയാണ് ഏറ്റവും പ്രധാനം. വര്‍ഗീയതയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കുന്നവരെ മാത്രമേ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കേരളം പോലൊരു സംസ്ഥാനത്തു നിന്ന് തെരഞ്ഞെടുക്കാവൂ. രാജ്യത്ത് ബി.ജെ.പി പരാജയപ്പെടണം എന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍, ആ ബി.ജെ.പിക്കെതിരേ ആത്മാര്‍ഥതയോടെ അണിനിരക്കാന്‍ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിനു കഴിയുന്നില്ല.
കേരളത്തില്‍ മത്സരിക്കുക വഴി രാഹുല്‍ ഗാന്ധി എന്തു സന്ദേശമാണ് നല്‍കുന്നത് ? ഇടതുപക്ഷത്തെയാണ് പരാജയപ്പെടുത്തേണ്ടത് എന്ന സന്ദേശം ഇന്നത്തെ ദേശീയ സാഹചര്യത്തില്‍ ഉയര്‍ത്തേണ്ടതാണോ? വയനാട്ടില്‍ മത്സരിക്കുന്നത് തെക്കേ ഇന്ത്യയിലാകെ ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് എന്ന കോണ്‍ഗ്രസ് വാദം പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."