HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കാന്‍ ഹൈക്കോടതി ഉത്തരവ്
backup
April 08 2019 | 22:04 PM
ഇംഫാല്‍: നാല് മാസം മുന്‍പ് അറസ്റ്റ് ചെയ്ത മണിപ്പൂരി മാധ്യമ പ്രവര്ത്തകന് കിഷോര്‍ ചന്ദ്ര വാങ്ഗത്തെ വിട്ടയക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവ്. അറസ്റ്റുമായി ബന്ധപ്പെട്ട് എന്‍.എസ്.എയുടെ വാദം തള്ളിയാണ് അദ്ദേഹത്തെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്. സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്യുന്ന വാങ്ഗത്തെ നവംബര്‍ 20നാണ് എന്‍.എസ്.എ അറസ്റ്റ് ചെയ്തത്. സംസ്ഥാന ബി.ജെ.പി സര്‍ക്കാരിനെയും മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിനെയും ആക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."