സജ്ജന്‍ കുമാറിന് ജാമ്യം നല്‍കരുതെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ മുഖ്യപ്രതിയായ മുന്‍കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ നല്‍കിയ ജാമ്യഹരജിക്കെതിരേ സി.ബി.ഐ.
സിഖുകാരെ കൂട്ടക്കൊലചെയ്ത സംഭവത്തിലെ സൂത്രധാരനായ സജ്ജന്‍ കുമാറിന് ജാമ്യം നല്‍കിയാല്‍ അത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാകുമെന്നും സി.ബി.ഐ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.തന്നെ അറസ്റ്റ് ചെയ്ത് ജയിലിടച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേ സജ്ജന്‍കുമാര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എസ്.എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് സജ്ജന്‍കുമാറിന്റെ ജാമ്യഹരജി പരിഗണിക്കുമ്പോഴാണ് ഇതിനെ സി.ബി.ഐ എതിര്‍ത്തത്. സി.ബി.ഐക്കുവേണ്ടി സോലിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയാണ് കോടതിയില്‍ ഹാജരായത്. സിഖുകാരെ കൂട്ടക്കൊല ചെയ്തത് അതിദാരുണമായിരുന്നു.
ഈ ദാരുണ സംഭവത്തിന്റെ നേതാവ് സജ്ജന്‍കുമാര്‍ ആയിരുന്നുവെന്നും തുഷാര്‍ മേത്ത പറഞ്ഞു.1984 നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ഡല്‍ഹി കന്റോണ്‍മെന്റിലെ രാജ്‌നഗര്‍ പാര്‍ട്ട്-ഒന്നില്‍ നടന്ന കലാപത്തില്‍ അഞ്ച് സിഖുകാരാണ് കൊല്ലപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."