സീനിയോറിറ്റി മറികടന്നുവെന്ന് പരാതി; വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ നിയമ നടപടിക്ക്
ന്യൂഡല്‍ഹി: സീനിയോറിറ്റി മറികടന്ന് വൈസ് അഡ്മിറല്‍ കരംഭീര്‍ സിങിനെ നാവിക സേനാ മേധാവിയായി നിയമിച്ചത് ചോദ്യം ചെയ്ത് നാവിക സേനാ ഉപമേധാവി ബിമല്‍ വര്‍മ ആംഡ് ഫോഴ്സ് ട്രൈബ്യൂണലിനെ സമീപിച്ചു.
സീനിയോറിറ്റി മറികടന്നാണ് തന്നേക്കാള്‍ ജൂനിയറായ കരംഭീര്‍ സിങിനെ നാവിക സേനാ മേധാവിയായി നിയമിച്ചതെന്ന് വൈസ് അഡ്മിറല്‍ വര്‍മ പറയുന്നു. അദ്ദേഹം നല്കിയ പരാതി ഇന്ന് ട്രൈബ്യൂണല്‍ പരിഗണിക്കും.
ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളിലെ ചുമതലയാണ് നിലവില്‍ വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മക്കുള്ളത്. കഴിഞ്ഞ മാസമാണ് നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ വിരമിക്കുന്ന ഒഴിവില്‍ പുതിയ മേധാവിയായി വൈസ് അഡ്മിറല്‍ കരംഭീര്‍ സിങിനെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്.
മെയ് 31നാണ് ലാന്‍ബ വിരമിക്കുക.സുനില്‍ ലാന്ബക്കുശേഷം നാവിക സേനയിലെ ഏറ്റവും സീനിയോറിറ്റിയുള്ള ഓഫിസറാണ് ബിമല്‍ വര്‍മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."