HOME
DETAILS

അംബാനിയ്ക്കുവേണ്ടി ഉത്തരവ് തിരുത്തിയ സുപ്രിം കോടതി മുന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

  
backup
April 08 2019 | 22:04 PM

%e0%b4%85%e0%b4%82%e0%b4%ac%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4

 

ന്യൂഡല്‍ഹി: സുപ്രിംകോടതി വെബ്്‌സൈറ്റില്‍ അപ്്‌ലോഡ് ചെയ്ത ഉത്തരവില്‍ അനില്‍ അംബാനിയ്ക്കു വേണ്ടി തിരുത്തല്‍ വരുത്തിയതിന് സുപ്രിം കോടതി പിരിച്ചു വിട്ട രണ്ടു ഉദ്യോഗസ്ഥരെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. സുപ്രിം കോടതി അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ടുമെന്റ് ഫയല്‍ ചെയ്ത കേസിലാണ് നടപടി.മാനവ് ശര്‍മ്മ, തപന്‍കുമാര്‍ ചക്രബര്‍ത്തി എന്നിവരാണ് അറസ്റ്റിലായത്. സോണി എറിക്‌സണ്‍ കേസില്‍ അനില്‍ അംബാനിയോട് നേരിട്ട് ഹാജരാകണമെന്ന് ജനുവരി ഏഴിന് ആര്‍.എഫ് നരിമാന്‍, വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു.


എന്നാല്‍ വെബ്‌സൈറ്റില്‍ ഉത്തരവ് അപ്്‌ലോഡ് ചെയ്തപ്പോള്‍ ഉദ്യോഗസ്ഥര്‍ ഈ ഭാഗം അംബാനി നേരിട്ട് ഹാജരാകേണ്ടതില്ലെന്നാക്കി തിരുത്തി. ജനുവരി 10നാണ് ഇക്കാര്യം ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.


സോണി എറിക്‌സണു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതെത്തുടര്‍ന്ന് കോടതി അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പങ്ക് പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായ സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ഇരുവരെയും പിരിച്ചുവിടുകയും ചെയ്തു.


ഇതിനു പിന്നാലെയാണ് ക്രിമിനല്‍ നടപടി ആരംഭിച്ചത്. തിരുത്തിയ ഉത്തരവ് വെബസൈറ്റില്‍ അപ്്‌ലോഡ് ചെയ്യും മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചിന്റെ അനുമതിയും വാങ്ങിയിരുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago