ട്രംപിന്റെ ഹോംലാന്‍ഡ് സുരക്ഷാ മേധാവി രാജിവച്ചു
വാഷിങ്ടണ്‍: യു.എസിലെ ഹോംലാന്‍ഡ് സുരക്ഷാ സെക്രട്ടറി കിര്‍സ്റ്റജന്‍ നെല്‍സണ്‍ രാജിവച്ചു. ട്രംപിന്റെ വിവാദമായ അതിര്‍ത്തി നയങ്ങളില്‍ പ്രതിഷേധിച്ചാണ് അവരുടെ രാജി.
കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ കമ്മിഷണര്‍ കെവിന്‍ മക്ലീനയെ ഹോംലാന്‍ഡ് സുരക്ഷയുടെ പുതിയ സെക്രട്ടറിയായി നിയമിച്ചതായി ട്രംപ് അറിയിച്ചു. രാജിക്കുള്ള കാരണങ്ങളൊന്നും രാജിക്കത്തില്‍ അവര്‍ വ്യക്തമാക്കിയിട്ടില്ല. അധികാരത്തില്‍നിന്ന് ഒഴിയാനുള്ള ഉചിതമായ സമയമാണിതെന്നും താന്‍ ചുമതലയേല്‍ക്കുമ്പോഴുള്ളതിനെക്കാള്‍ രാജ്യം ഇപ്പോള്‍ സുരക്ഷിതമാണെന്നും അവര്‍ രാജിക്കത്തില്‍ പറയുന്നു.
മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം, കുടിയേറ്റ കുടുംബങ്ങളെ വേര്‍തിരിക്കല്‍ തുടങ്ങിയവ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയുടെ ഉത്തരവാദിത്തങ്ങളായിരുന്നു. ശക്തമായ കുടിയേറ്റ നയങ്ങള്‍ രൂപീകരിക്കാന്‍ പോവുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിര്‍സ്റ്റജന്‍ നെല്‍സണിന്റെ രാജി പ്രഖ്യാപിക്കുന്നത്. കുടിയേറ്റവുമായി ബന്ധപ്പെട്ട് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കിര്‍സ്റ്റജനെതിരേ ട്രംപ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അതിര്‍ത്തിയിലെ നീക്കവുമായി മുന്നോട്ടുപോവുന്നത് ഒഴിവാക്കാനുള്ള നിര്‍ദേശം ഞായറാഴ്ച ട്രംപുമായി നടത്തിയ യോഗത്തില്‍ കിര്‍സ്റ്റജന്‍ മുന്നോട്ടുവച്ചിരുന്നെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാതിരുന്ന ട്രംപ് അവരുടെ രാജിക്കായി സമ്മര്‍ദം ചെലുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപ് ഭരണകൂടത്തില്‍നിന്ന് ഈ വര്‍ഷത്തില്‍ രാജിവയ്ക്കുന്ന ആദ്യത്തെയാളാണ് അവര്‍. ട്രംപ് അധികാരമേറ്റെടുത്തതുമുതല്‍ ഇതുവരെ 29 പ്രമുഖര്‍ അധികാരങ്ങളില്‍ നിന്ന് ഒഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."