ആയിരങ്ങള്‍ പലായനം ചെയ്തു
ട്രിപ്പോളി: വിമതരും യു.എന്‍ പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് ആയിരങ്ങള്‍ പലായനം ചെയ്തു. 2800 പേര്‍ പലായനം ചെയ്‌തെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്.
എന്നാല്‍ ഇതില്‍ കൂടുതല്‍ പേര്‍ പലായനം ചെയ്‌തെന്നാണ് അനൗദ്യോഗിക കണക്ക്. ജനവാസ മേഖലയില്‍ സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് നിരവധി പേര്‍ ഇവിടങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. ലിബിയന്‍ സര്‍ക്കാരിനെ താഴെയിറക്കാനായി മുന്‍ സൈനിക ജനറല്‍ ഖലീഫ ഹഫ്തറിന്റെ നേതൃത്വത്തിലുള്ള വിമതരാണ് വ്യാഴാഴ്ച മുതല്‍ ആക്രമണം ആരംഭിച്ചത്. ആക്രമണങ്ങളിലായി ഇതുവരെ 30ല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടെന്ന് പൊതു ആരോഗ്യ മന്ത്രാലയം പറഞ്ഞു. 80 പേര്‍ക്ക് പരുക്കേറ്റു. തങ്ങളുടെ 14 പോരാളികള്‍ കൊല്ലപ്പെട്ടെന്ന് ജനറല്‍ ഹഫ്തര്‍ അറിയിച്ചു.
അതിനിടെ ട്രിപ്പോളിയിലെ മിറ്റിഗ വിമാനത്താവളത്തിന് നേര്‍ക്ക് വിമതര്‍ വ്യോമാക്രമണം ആരംഭിച്ചു. തിങ്കളാഴ്ച ആക്രമണം ശക്തമായതിനെ തുടര്‍ന്ന് ഇവിടെയുള്ള സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വിമാനത്താവളത്തില്‍ യാത്രക്കാരുണ്ടായിരിക്കെയാണ് ആക്രമണം നടക്കുന്നത്. ഇവരെ ഒഴിപ്പിക്കാനുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. 2014 മുതല്‍ അടിച്ചിട്ട തെക്കന്‍ ട്രിപ്പോളിയിലെ വിമാനത്താവളം വിമതര്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.സിവിലിയന്മാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനായി രണ്ട് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനായി വിമതരോട് യു.എന്‍ അഭ്യര്‍ഥിച്ചെങ്കിലും അവര്‍ അംഗീകരിച്ചിട്ടില്ല. ലിബിയയിലെ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്, റഷ്യ, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. സാധാരണക്കാരെ അപകടത്തിലാക്കി ഏകപക്ഷീയമായ സൈനിക നടപടിയാണ് ട്രിപ്പോളിയില്‍ ഇപ്പോള്‍ നടക്കുന്നതെന്നും മുഴുവന്‍ ലിബിയക്കാരുടെയും ഭാവിയാണ് ഇതിലൂടെ നശിപ്പിക്കപ്പെടുന്നതെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.

ലണ്ടന്‍: വായ്പ തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യ ഇന്ത്യക്ക് കൈമാറുന്നതിനെതിരേ സമര്‍പ്പിച്ച എഴുതിനല്‍കിയ അപ്പീല്‍ യു.കെ ഹൈക്കോടതി തള്ളി.
മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് അംഗീകിരിച്ച ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി ജാവേദ് ശരീഫിന്റെ നടപടിക്കെതിരേ നല്‍കിയ അപ്പീലാണ് തള്ളിയത്. ഫെബ്രുവരി 14ന് ആണ് മല്യ കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ജസ്റ്റിസ് വില്യം ഡേവിസാണ് അപ്പീല്‍ തള്ളിയതെന്ന് യു.കെ ജുഡിഷ്യറി വക്താവ് പറഞ്ഞു. വാക്കാലുള്ള അപ്പീല്‍ നല്‍കാന്‍ മല്യക്ക് പരാതിക്കാരന് അഞ്ച് പ്രവര്‍ത്തി ദിനങ്ങള്‍ അനുവദിച്ചു. പുതിയ അപേക്ഷ ഹൈക്കോടതി ജഡ്ജിയുടെ മുന്നില്‍ എത്തുകയാണെങ്കില്‍ വിചാരണ നടത്തും. അപ്പീലിനുള്ള അനുമതി നല്‍കണമോ വേണ്ടെയോ എന്ന കാര്യം ഈ വിചാരണയിലാണ് തീരുമാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. നാടുകടത്തുന്നത് അംഗീകരിച്ചതിനെതിരേ ജസ്റ്റിസ് ഡേവിസിന്റെ മുന്നില്‍ രേഖാമൂലമുള്ള ഹരജിയാണ് മല്യ സമര്‍പ്പിച്ചിരുന്നത്.
അടുത്ത വിചാരണക്കിടെ മല്യയുടെ അഭിഭാഷക സംഘവും ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വിസും തങ്ങളുടെ വാദങ്ങള്‍ വീണ്ടും അവതരിപ്പിക്കും. അപ്പീല്‍ നടപടികളുണ്ടാവുകയാണെങ്കില്‍ വെള്ളിയാഴ്ച വിചാരണ നടക്കാനാണ് സാധ്യത. ജനുവരിയില്‍ മുംബൈയിലെ അഴിമതി വിരുദ്ധ കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ (ഇഡി) അപേക്ഷയെ തുടര്‍ന്ന് 2018ലെ ഫ്യുജിറ്റിവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് പ്രകാരമായിരുന്നു നടപടി.
മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് 9,000 കോടിയുടെ വായ്പ അനുവദിച്ചിരുന്നു. തുക തിരിച്ചടയ്ക്കാന്‍ തയാറാകാതെ 2016 മാര്‍ച്ചിലാണ് മല്യ രാജ്യംവിട്ടത്. പിന്നീട് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്ത മല്യ ഇപ്പോള്‍ ജാമ്യത്തിലാണ്. 2017 ഫെബ്രുവരിയിലാണു വിചാരണയ്ക്കായി മല്യയെ വിട്ടുതരണമെന്ന് ഇന്ത്യ ബ്രിട്ടനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."