ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡിനെ തീവ്രവാദ സംഘടനായി പ്രഖ്യാപിച്ച് യു.എസ്
വാഷിങ്ടണ്‍: ഇറാന്‍ സൈനിക വിഭാഗമായ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ്(ഐ.ആര്‍.ജെ.സി) വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് യു.എസ്. മറ്റൊരു രാജ്യത്തിന്റെ സൈന്യത്തെ ആദ്യമായാണ് യു.എസ് തീവ്രവാദ പട്ടികയില്‍പ്പെടുത്തുന്നത്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇറാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണെന്നും റെവല്യൂഷനറി ഗാര്‍ഡ് തീവ്രവാദം നയതന്ത്ര ഉപകരണമായി ഉപയോഗിക്കുന്നുണ്ടെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്റെ മേലുള്ള സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാണിത്. റെവല്യൂഷനറി ഗാര്‍ഡുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ നിങ്ങള്‍ തീവ്രവാദത്തിന് മൂലധനം ഒരുക്കയാണെന്നും ട്രംപ് പറഞ്ഞു. തീവ്രവാദ കാംപയിന്‍ ലോക വ്യാപകമായി നടപ്പാക്കുകയാണ് ഇറാന്‍ ചെയ്യുന്നതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള നടപടികള്‍ പ്രാബല്യത്തില്‍ വരാന്‍ ഒരാഴ്ചയെടുക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.
ഇറാന്‍ മറ്റു രാജ്യങ്ങളെ പോലെ 'സാധാരണ' നിലയില്‍ പെരുമാറാനായി ഉപരോധങ്ങള്‍ തുടരും. യു.എസിന്റെ സഖ്യരാഷ്ട്രങ്ങളും സമാന നടപടികള്‍ സ്വീകരിക്കണം.എന്നാല്‍ ഇറാനിലെ ജനങ്ങള്‍ക്ക് സ്വാതന്ത്രം തിരിച്ചുകൊണ്ടുവരാന്‍ സാഹയങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ റെവല്യൂഷനറി ഗാര്‍ഡിന് പങ്കാളിത്വമുള്ള വ്യാപാരങ്ങളില്‍ യു.എസ് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തും. ഇത് ഇറാന്റെ സാമ്പത്തിക മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൊണ്ടുപോവും.
ട്രംപിന്റെ പുതിയ നീക്കത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ പിന്തുണയര്‍പ്പിച്ചെങ്കിലും പെന്റഗണിലെ സ്റ്റാഫ് ചീഫ് ചെയര്‍മാന്‍ ജനറല്‍ ജോ ഡണ്‍ഫോള്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചു. പശ്ചിമേഷ്യയിലെ യു.എസ് സൈന്യത്തിന് ഇത് പ്രതികൂലമായി ബാധിക്കുമെന്ന് മുതിര്‍ന്ന സൈനികര്‍ മുന്നറിയിപ്പ് നല്‍കി. റെവല്യൂഷനറി ഗാര്‍ഡിനെ തീവ്രവാദ പട്ടികയില്‍പ്പെടുത്താന്‍ യു.എസിന്റെ നീക്കമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ യു.എസിന്റെ നീക്കത്തിനെതിരേ ഇറാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. യു.എസിന് സമാനമായ രീതിയില്‍ മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവദ് ശരീഫ് ഞായറാഴ്ച പറഞ്ഞിരുന്നു. മറ്റൊരു ദുരന്തമായിരിക്കും യു.എസിനുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയില്‍ നിലയുറപ്പിച്ചിരിക്കുന്ന യു.എസ് സൈന്യത്തിന്റെ നിലനില്‍പ്പ് തന്നെ നഷ്ടപ്പെടുത്തുമെന്നും റെവല്യൂഷനറി ഗാര്‍ഡ് കമ്മാന്‍ഡര്‍ മുഹമ്മദ് അലി ജാഫ്രി പറഞ്ഞു. തങ്ങളുടെ സൈന്യത്തെ തീവ്രവാദ പട്ടികയില്‍പ്പെടുത്തുകയാണെങ്കില്‍ യു.എസിനെ ഐ.എസിന് സമാനമായ തീവ്രവാദ പട്ടികയില്‍പ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷമാണ് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ്(ഐ.ആര്‍.ജെ.സി) സ്ഥാപിച്ചത്. കര, നാവിക, വ്യോമ മേഖലകളില്‍ ഉള്‍പ്പെടെ 150000 സൈനികരാണ് റെവല്യൂഷനറി ഗാര്‍ഡിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."