സഊദിയിൽ ഇന്നും ആശ്വാസ ദിനം; 2,704 രോഗ മുക്തി, 20 മരണം, 2,852 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ ഇന്ന് വീണ്ടും ആശ്വാസം പകരുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കൊവിഡ് വൈറസ് ബാധയേറ്റുള്ള മരണം സമീപ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 20 രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. 2,704 രോഗികൾ രോഗ മുക്തരാകുകയും ചെയ്‌തതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,852 ആളുകളിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം, നിലവിൽ 2,235 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
#عاجل | #وزارة_الصحة : فيروس #كورونا المستجد.
— واس العام (@SPAregions) July 13, 2020
الحالات الجديدة: 2,852حالة
حالات التعافي : 2,704
الوفيات الجديدة : 20 #نعود_بحذر #واس_عام pic.twitter.com/C3KTrZwJ8k
ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ രേഖപ്പെടുത്തിയത് റിയാദിലാണ്. ഇവിടെ 258 വൈറസ് ബാധയാണ് കണ്ടെത്തിയത്. ജിദ്ദ 235, ഹുഫൂഫ് 203, ദമാം 177 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ 63,026 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,243 ആയും വൈറസ് ബാധിതർ 235,111 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2,704 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 169,842 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."