HOME
DETAILS
MAL
മത ഭീകരതയ്ക്കെതിരേ മാനവ സംഗമം നാളെ
backup
July 16 2016 | 21:07 PM
കണ്ണൂര്‍: ന്യൂനപക്ഷ സാംസ്കാരിക സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേത്വത്തില്‍ നാളെ വൈകുന്നേരം നാലിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ മതഭീകരതയ്ക്കെതിരേ മാനവ സംഗമം സംഘടിപ്പിക്കും. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്, ഫക്രുദ്ദീന്അലി പങ്കെടുക്കും. മതതീവ്രവാദികളെ ചൂണ്ടിക്കാണിച്ച് ഇസ്ലാം മതവിശ്വാസികളെ ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള സംഘപരിവാര്‍ ശ്രമം ഒരുഭാഗത്തും മറുഭാഗത്തെ യുവാക്കളെ മതഭീകരതയിലേക്കു റിക്രൂട്ട് ചെയ്യാനും ശ്രമിക്കുന്നു. ഇതുരണ്ടും അപകടമാണെന്നു ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ കോ-ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ കാത്താണ്ടി റസാഖ്, എല്‍.വി മുഹമ്മദ്, സി അബ്ദുല്‍കരീം, എം.ടി.പി നുറൂദ്ദീന്‍, എം ഷാജര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."