HOME
DETAILS

ഇന്ന് 449 പേര്‍ക്ക് കൊവിഡ്: രണ്ടു മരണം, സമ്പര്‍ക്കംവഴി 146 പേര്‍ക്ക് രോഗം; പരിഭ്രാന്തി ഒഴിയുന്നില്ല

  
backup
July 13 2020 | 12:07 PM

covid-update-today-issue-kerala-1234

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു. നാനൂറിനു മുകളില്‍ കടന്ന രോഗികള്‍ നാലാം ദിവസവും മുമ്പോട്ടുതന്നെയാണ്. പരിഭ്രാന്ത്രി അകലുന്നില്ലെന്നു വ്യക്തം. ആശങ്ക ഉയരുകതന്നെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും വലിയ പരിഭ്രാന്തി
പരത്തി രോഗം പടര്‍ന്നിരിക്കുന്നത്. ഇവിടെ 119 പേര്‍ക്കാണ് ഇന്നു മാത്രം രോഗം വ്യാപിച്ചത്. 
കൊല്ലത്തും കണ്ണൂരുമാണ് ഓരോരുത്തര്‍ മരിച്ചത്. കൊല്ലം ജില്ലയിലെ 74 വയസ്സുള്ള ത്യാഗരാജന്‍, കണ്ണൂര്‍ ജില്ലയിലെ 64 വയസ്സുള്ള അയിഷ എന്നിവരാണ് മരിച്ചത്.

ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ അംഗസംഖ്യ 33 ആയി. ഇവരുടെ മരണം കഴിഞ്ഞ ദിവസമായിരുന്നു. ഫലം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. അതേസമയം ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 140 പേരാണ് വിദേശങ്ങളില്‍ നിന്നെത്തിയവര്‍. മറ്റു സംസ്ഥാനത്തുനിന്നെത്തിയവര്‍ 64 പേരാണ്. സമ്പര്‍ക്കംവഴി ഇന്ന് 144 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഉറവിടം കണ്ടെത്താത്തവര്‍ 18 പേരുണ്ട്.

അഞ്ചു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. ഇന്ന് 719 പേരെയാണ് കൊവിഡ് ലക്ഷണവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇത്രയധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നാണ്. ഇപ്പോള്‍ സംസ്ഥാനത്ത് 223 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്. ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനം തിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശ്ശൂര്‍ കാസര്‍കോട് 9, ഇടുക്കി 4.

കഴിഞ്ഞ 24 മണിക്കൂറില്‍ 12230 സാമ്പിളുകള്‍ പരിശോധിച്ചു. 1, 80, 594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളിലുണ്ട്. ഇന്ന് 713 പേരെയാണ് ആശുപത്രിയിലാക്കിയത്. ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയിലാക്കിയത് ഇന്നാണ്.ഇതുവരെ 2,44,388 സാമ്പിളുകള്‍ അയച്ചു. ഇതില്‍ 5407 സാമ്പിളുകളുടെ ഫലം വരാനുണ്ട്. കൂടാതെ, സെന്റിനല്‍ സര്‍വൈലന്‍സ് വഴി 78,002 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 74,676 സാമ്പിളുകള്‍ നെഗറ്റീവായി. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 223 ആയി.

തിരുവനന്തപുരം നഗരത്തിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളും ചവറ, പന്മന, പട്ടണക്കാട്, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, ഓടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, ആറാട്ട് പുഴ, ചെല്ലാനം, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളും പൊന്നാനി, താനൂര്‍ മുന്‍സിപ്പാലിറ്റികളിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വരും. തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാനുണ്ടാകും. രണ്ട് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളടക്കം 51 ക്ലസ്റ്ററുകള്‍ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളില്‍ സമ്പര്‍ക്കവും രോഗബാധയും കണ്ടെത്താനുള്ള ശ്രമം നടക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago