യു.എ.ഇയിലേക്ക് കേരളത്തില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ഒരുക്കി ഇ.സി.എച്ച് എം.ഡി ഇഖ്ബാല്‍ മാര്‍ക്കോണി
കോഴിക്കോട്: കൊവിഡ് പ്രതിസന്ധി കാരണം നാട്ടില്‍പെട്ടവര്‍ക്ക് തിരിച്ചുപോകാനുള്ള അവസരമൊരുക്കി ആദ്യ ചാര്‍ട്ടേഡ് വിമാനം യു.എ.ഇയിലേക്ക് പറന്നു. എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് (ഇ.സി.എച്ച്) എം.ഡി ഇഖ്ബാല്‍ മാര്‍ക്കോണിയാണ് വിമാനം ചാര്‍ട്ട് ചെയ്തത്.
കേരളത്തില്‍ കുടുങ്ങിയ രണ്ട് യു.എ.ഇ പൗരന്മാര്‍ അടക്കം 172 യാത്രക്കാരുമായാണ് കഴിഞ്ഞദിവസം കരിപ്പൂരില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് പറന്നെത്തിയത്. താരതമ്യേന കുറഞ്ഞ നിരക്കിലാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയത്. 1,147 ദിര്‍ഹം (23,500) രൂപയാണ് ഒരാള്‍ക്ക് ഈടാക്കിയത്.
173 പേര്‍ ടിക്കറ്റ് എടുത്തിരുന്നെങ്കിലും ഒരാള്‍ക്ക് അവസാന നിമിഷം യാത്രക്ക് അനുമതി ലഭിച്ചില്ല. നിരവധി പേര്‍ ബുക്കിങ്ങിനായി എത്തിയിരുന്നെങ്കിലും ഫെഡറല്‍ അതോറിറ്റി ഫൊര്‍ ഐഡന്റിറ്റി ആന്‍ഡ സിറ്റിസണ്‍ഷിപ്പിന്റെയും (ഐ.സി.എ) ജനറല്‍ ഡയറകടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴസ് അഫയേഴസിന്റെയും അനുമതി ഉറപ്പാക്കിയവര്‍ക്കു മാത്രമാണ് ടിക്കറ്റ് നല്‍കിയതെന്ന് ഇഖ്ബാല്‍ പറയുന്നു.
യു.എ.ഇയിലേക്ക് എങ്ങനെ തിരിച്ചെത്താം?
- യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്ത് അനുമതി നേടിയവര്‍ക്കു മാത്രമാണ് യാത്ര ചെയ്യാനാകുക
- യാത്രയ്ക്കു 96 മണിക്കൂര്‍ മുമ്പ് പി.സി.ആര്‍ ടെസറ്റ് ചെയ്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
- യാത്രാ, ആരോഗ്യവിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കണം
- ദുബൈയിലേക്ക് പോകുന്നവര്‍ ദുബൈ സ്മാര്‍ട്ട് ആപ്പും ഇതര എമിറേറ്റുകളിലേക്കു പോകുന്നവര്‍ അല്‍ ഹുസന്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്യണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."