ലോകജനസംഖ്യാദിനം ആചരിച്ചു
മീനങ്ങാടി: കുടുംബാസൂത്രണം ഒരു പൗരാവകാശമാണ് എന്ന മുദ്രാവാക്യം പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ മെഡിക്കല്‍(ആരോഗ്യം) വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ജനസംഖ്യാദിനാചരണം മീനങ്ങാടിയില്‍ സംഘടിപ്പിച്ചു.
പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി. അസൈനാര്‍ അധ്യക്ഷനായി. ഡോ. കെ.എസ് അജയന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.പി.എം ഡോ. ബി. അഭിലാഷ് ദിനാചരണ സന്ദേശം നല്‍കി.
ഡെ.ഡി.എം.ഒ ഡോ. കെ. സന്തോഷ് പ്രതിജ്ഞ ചൊല്ലികൊടുത്തു. പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ലിസി പൗലോസ്, മീനങ്ങാടി സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. നിമ്മി, ജില്ലാ മലേറിയ ഓഫിസര്‍ അശോക് കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫിസര്‍ ജാഫര്‍ ബിരാളിക്കാവില്‍, അമ്പലവയല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവപ്രകാശ്, വാഴവറ്റ എച്ച്.ഐ മുഹമ്മദ് സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന പ്രശ്‌നോത്തരി മത്സരത്തില്‍ അല്ലി സജി ഒന്നാം സ്ഥാനവും സുമ മോഹന്‍ രണ്ടാം സ്ഥാനവും ഗിരിജ വരദൂര്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കുളള ക്യാഷ് പ്രൈസും, ഉയര്‍ന്നമാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കുളള പ്രോത്സാഹന സമ്മാനവും മീനങ്ങാടി സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. നിമ്മി വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."