കാപ്പി തോട്ടങ്ങളില്‍ കുളം നിര്‍മിക്കും
കല്‍പ്പറ്റ: നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന കര്‍ഷക ആദിവാസി സൗഹൃദ ഹരിത മണ്ഡലം പദ്ധതിയായ പച്ചപ്പിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ പഞ്ചായത്ത്, നഗരസഭയില്‍ താമസിക്കുന്നവര്‍ക്ക് ജൂലായ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം.
അഞ്ച് ഏക്കര്‍ വരെ കാപ്പിത്തോട്ടമുള്ള കര്‍ഷകര്‍ക്ക് മഴ വെള്ളം സംഭരിച്ച് കാപ്പി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കാര്‍ഷിക വിളകള്‍ക്ക് ആവശ്യമായ വെള്ളം സൂക്ഷിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ആവിഷ്കരിച്ച പദ്ധതിയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ കുളങ്ങള്‍ നിര്‍മിക്കാം. മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിട്ടാണ് ജലസംഭരണ കുളങ്ങള്‍ നിര്‍മിക്കുന്നത്. വിവരങ്ങള്‍ക്കായി പഞ്ചായത്ത്, മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫിസുമായി ബന്ധപ്പെടണം.
പഞ്ചായത്ത് പ്രസിഡന്റുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി നടത്തിയ യോഗത്തില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്സ്് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.എം നാസര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ്, ഹരിതകേരള മിഷന് കോഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്, മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് ജോ.പ്രൊജക്റ്റ് കോഡിനേറ്റെര്‍ പി.ജി വിജയകുമാര്‍, പച്ചപ്പ് കോഡിനേറ്റര്‍ കെ. ശിവദാസന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."