മെഡിക്കല്‍ കോളജ് കാംപസില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന്് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കാംപസില്‍ രണ്ട് ഫയര്‍ എഞ്ചിനുകളുള്ള ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ചീഫ് സെക്രട്ടറിക്കും ആരോഗ്യവകുപ്പു സെക്രട്ടറിക്കുമാണ് നിര്‍ദേശം നല്‍കിയത്. കമ്മിഷന്‍ ജില്ലാ പൊലിസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. മെഡിക്കല്‍ കോളേജ് കാംപസില്‍ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍, ആര്‍.സി.സി, മെഡിക്കല്‍ കോളജ് ആശുപത്രി, ലാബുകളും ഹോസ്റ്റലുകളും തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തീപിടുത്തമുണ്ടായാല്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെഡിക്കല്‍ കോളജ് കാംപസിന്റെ പ്രധാന കവാടത്തിന് എതിര്‍വശം ധാരാളം ഹോട്ടലുകളും മെഡിക്കല്‍ സ്റ്റോറുകളും ലോഡ്ജുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
അധ്യാപകരും വിദ്യാര്‍ഥികളുമായി ആയിരകണക്കിനാളുകള്‍ പ്രതിദിനം കാംപസില്‍ എത്താറുണ്ടെന്നും അപ്രതീക്ഷിതമായി കനത്ത നാശനഷ്ടത്തിന് ഇടയാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."