ഹജ്ജ് കമ്മിറ്റി ചെയര്മാന് ബഹ്റൈനില്‍ സ്വീകരണം
മനാമ: കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന് അല്‍ ഹാജ് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിക്ക് ബഹ്റൈനിലെ വിവിധ മുസ്ലിം സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ 29ന് ബഹ്റൈനില്‍ പൗര സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാത്രി 7.30 ന് ബഹ്റൈന്‍ കേരളീയ സമാജത്തിലാണ് സ്വീകരണവും അനുബന്ധ ചടങ്ങുകളും നടക്കുന്നത്.
ബഹ്റൈനിലെ ദക്ഷിണ കേരള മഹല്ലുകളുടെ സംയുക്ത കൂട്ടായ്മയായ മൈത്രി സോഷ്യല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.
പൗര സ്വീകരണത്തോടനുബന്ധിച്ച് ബഹ്റൈനിലെ മത-സാമൂഹിക-സാസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന സ്നേഹസംഗമവും നടക്കും. എന്‍.കെ പ്രേമചന്ദ്രന് എം.പി മുഖ്യപ്രഭാഷണം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മൈത്രി അസോസിയേഷന് പ്രസിഡന്റ് സിയാദ് ഏഴംകുളം, ജനറല്‍ സെക്രട്ടറി തേവലക്കര ബാദുഷ, വിവിധ സംഘടനാ നേതാക്കളായ എസ്.എം അബ്ദുല്‍ വാഹിദ്(സമസ്ത ബഹ്റൈന്‍ സെക്രട്ടറി), ഗഫൂര്‍ കൈപ്പമംഗലം, എം.എം സുബൈര്‍, വി.കെ സൈദാലി, അബ്ദുല്‍ റഷീദ് മാഹി, സഈദ് റമദാന് നദ്വി, അബ്ദുല്‍ സത്താര്‍ ആലപ്പുഴ, ഷിബു പത്തനംതിട്ട, ഷംസ് കൊച്ചിന്, കെ. അമീര്‍, അബ്ദുല്‍ മജീദ് തണല്‍, ഡോ. അബ്ദുല്റഹ്മാന്, നവാസ് കുണ്ടറ, അന്‍സര്‍ കുരീപ്പുഴ, നൗഷാദ് അടൂര്‍, റിയാസ് കോട്ടയം പങ്കെടുത്തു.
വിവരങ്ങള്‍ക്ക് 0097333311919, 33620917.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."