ചര്‍ച്ചക്കെത്തിയത് ലാവ്ലിന് ഡയരക്ടറല്ല: കിഫ്ബി സി.ഇ.ഒ
തിരുവനന്തപുരം: കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടില്‍ ചര്‍ച്ച നടത്താനെത്തിയത് ലാവ്ലിന് ഡയരക്ടര്‍ എറിക് സീഗലല്ലെന്ന് കിഫ്ബി. വന്നത് ലാവ്ലിന് ഡയരക്ടറാണെന്ന പ്രതിപക്ഷ നേതാവിന്റെ വാദം കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം തള്ളി.
സി.ഡി.പി.ക്യു ഇന്‍വെസ്റ്റ്മെന്റ് ഡയരക്ടര്‍ എറിക് ലെസ്യുവുമായാണ് ചര്‍ച്ച നടന്നത്. ഫെബ്രുവരി 25 മുതല്‍ 28 വരെ നാലുതവണ ചര്‍ച്ച നടന്നു. കിഫ്ബി മസാല ബോണ്ടിന്റെ റേറ്റിങ് കുറവായതിനാലാണ് പലിശ കൂടിയത്. ആര്.ബി.ഐ കുറഞ്ഞ പലിശനിരക്കില്‍ കിഫ്ബിക്ക് വായ്പ നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.എന്‍.സി ലാവ്ലിന് ഡയരക്ടര്‍ ഏറീസ് സീഗല്‍ മുഖ്യമന്ത്രി പിണറായി വിജയന്, ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം എന്നിവരുമായി മാര്‍ച്ച് 23 മുതല്‍ 27 വരെ വഴുതക്കാടുള്ള താജ് വിവാന്ത ഹോട്ടലില്‍ നാലുദിവസം തങ്ങി ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."