കേരളം തൊഴില്‍ സൗഹൃദ സംസ്ഥാനമായി: മന്ത്രി ടി.പി രാമകൃഷ്ണന്‍
കൊല്ലം: കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളം തൊഴില്‍ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. ജില്ലാ സഹകരണ ബാങ്ക് മിനി ഓഡിറ്റോറിയത്തില്‍ കേരള ഷോപ്പ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളെ പഴിച്ച് നിക്ഷേപകരെ അകറ്റാന്‍ ഇനിയാര്‍ക്കും കഴിയില്ല. തൊഴില്‍ മേഖലയിലെ അരാജക പ്രവണതകള്‍ നിയമംമൂലം തടയാന്‍ സര്‍ക്കാരിന് സാധിച്ചു. തൊഴിലാളിതൊഴിലുടമാ ബന്ധം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വഴി ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം യാഥാര്‍ത്ഥ്യമായി. സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ള സര്‍ക്കാരിന്റെ തൊഴില്‍ നയത്തില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം ഉറപ്പുവരുത്താന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് വ്യക്തിമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മുന്‍ മന്ത്രി പി.കെ ഗുരുദാസന്‍, ഷോപ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ. അനന്തഗോപന്‍, കേരള ഫീഡ്‌സ് ചെയര്‍മാന്‍ ഇന്ദുശേഖരന്‍ നായര്‍, ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബീനാ മോള്‍ വര്‍ഗീസ്, ഭരണസമിതി അംഗങ്ങള്‍, വ്യാപാര, വ്യവസായ സംഘടനകളുടെയും ട്രേഡ് യൂനിയനുകളുടെയും ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."