വ്യാപാരികളുടെ ബാങ്ക്‌വായ്പ എഴുതിതള്ളുക
കല്‍പ്പറ്റ: വ്യാപാരികള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത കുടിശ്ശികയായ വായ്പകള്‍ എഴുതിതള്ളണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നോട്ട് നിരോധനവും ജി.എസ്.ടിയും വ്യാപാര മേഖലയെ തകര്‍ത്തിരിക്കുകയാണ് വയനാടിന്റെ വ്യാപാര മേഖലയെ രൂക്ഷമായ വ്യാപാര മാന്ദ്യമാണ് നിലനില്‍ക്കുന്നത്. വായ്പയെടുത്ത് വ്യാപാരം ചെയ്യുന്ന വ്യാപാരികള്‍ പ്രതിസന്ധിമൂലം വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ബാങ്ക് അധികാരികളുടെ പീഡനത്തിന് ഇരയായി കൊണ്ടിരിക്കുകയാണ്. വ്യാപാരികളെ ഈ അവസ്ഥയില്‍ നിന്നും സംരക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ സമിതി സംസ്ഥാന സെക്രട്ടറിയും വ്യാപാരി ക്ഷേമനിധി വൈസ് ചെയര്‍മാനുമായ ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ടി കുര്യന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.കെ തുളസീദാസ് റിപ്പോര്‍ട്ടും ട്രഷറര്‍ പി. പ്രസന്നകുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എ.ആര്‍ വിജയകുമാര്‍ സ്വാഗതവും പി.കെ സിദ്ദീഖ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പി. പ്രസന്നകുമാര്‍ (പ്രസി), ടി. രത്‌നാകരന്‍, പി.കെ സിദ്ധീഖ്, ടി.കെ നിസാര്‍, ഗ്രേസി രവി (വൈ.പ്രസി), വി.കെ തുളസീദാസ് (സെക്ര), എ.ആര്‍ വിജയകുമാര്‍, ടി. സുരേന്ദ്രന്‍, പി.ജെ ജോസ്, എ.പി പ്രേഷിത് (ജോ.സെക്ര), എ.ജെ കുര്യാന്‍ (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."