HOME
DETAILS

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

  
backup
April 08 2019 | 22:04 PM

%e0%b4%ac%e0%b4%bf%e0%b4%b7%e0%b4%aa%e0%b5%8d-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf

 

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ശാസ്ത്രീയമായ തെളിവുകളുടെ കൂടി പിന്‍ബലത്തിലുള്ള കുറ്റപത്രം കുറ്റാന്വേഷണ മേഖലയിലെ വിദഗ്ധരുമായും ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായും കൂടിയാലോചനകള്‍ നടത്തിയാണ് തയാറാക്കിയത്. പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് രാഷ്ട്രീയമായും വിവാദങ്ങള്‍ക്ക് വഴിമരുന്നിടുമെന്ന് വിലയിരുത്തപ്പെടുന്നു. കോട്ടയം എസ്.പിയുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. അഡ്വ. ജിതേഷ് ജെ. ബാബുവാണ് കേസിന്റെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. കുറ്റപത്രം സമര്‍പ്പിക്കുവാന്‍ അന്വേഷണ സംഘത്തിന് ഡി.ജി.പിയുടെ അനുമതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കന്യാസത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയക്കലിനെ 2018 സെപ്റ്റംബര്‍ 21 നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് കാര്യാലയത്തിലെ ഹൈടെക് സെല്‍ ഓഫിസില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ബിഷപ്പിനെ കോട്ടയം എസ്.പി ഹരിശങ്കര്‍, വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ബലാത്സംഗം, അനധികൃതമായി തടഞ്ഞുവയ്ക്കല്‍, പ്രകൃതിവിരുദ്ധ പീഡനം, ക്രിമിനല്‍ ബുദ്ധിയോടെയുള്ള ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ജയിലിലായ ഫ്രാങ്കോ മുളയ്ക്കല്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി.


കേസില്‍ കുറ്റപത്രം വൈകുന്നുവെന്നാരോപിച്ച് സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലി(എസ്.ഒ.എസ്)ന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ അനിശ്ചിതകാല സമരം നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍, ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അറിയിച്ചതോടെ അനിശ്ചിതകാല സമരത്തില്‍ നിന്നും അവര്‍ പിന്മാറി.


2017 ജൂണ്‍ 27നാണ് കുറവിലങ്ങാട്ടെ മഠത്തില്‍ വച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പൊലിസിനെ സമീപിച്ചത്. കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുമുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയത് പൊലിസിനെതിരേ ആരോപണങ്ങളുയര്‍ത്തിയിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീക്ക് നീതിയാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ തെരുവ് സമരം തുടങ്ങി. ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ സമരത്തിനൊടുവിലായിരുന്നു ബിഷപ്പിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍, അറസ്റ്റ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലിസിന് കഴിഞ്ഞിരുന്നില്ല. ഇതിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനിടെ ബിഷപ് അനുകൂലികള്‍ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ രംഗത്തു വരികയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 19ന് കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ കോട്ടയം എസ്.പിയെ നേരില്‍ കണ്ട് കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധം അറിയിച്ചിരുന്നു.
ഒരാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു അന്ന് എസ്.പി നല്‍കിയ മറുപടിയെങ്കിലും നടപടി കൂടുതല്‍ വൈകി. ഇതേ തുടര്‍ന്ന് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ എസ്.ഒ.എസ് രണ്ടാംഘട്ട സമരം പ്രഖ്യാപിച്ചതിനിടെയാണ് അന്വേഷണസംഘം വിവാദമായ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago