റെയില്‍വേ ഗേറ്റ് തുറന്നിട്ടും ദുരിതം മാറാതെ നാട്ടുകാര്‍
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയില്‍വെ ഗേറ്റ് നിര്‍മാണ ജോലികള്‍ കാരണം യാത്രക്കാര്‍ക്ക് തീരാ ദുരിതം. റെയില്‍വേ ഗേറ്റ് തുറക്കുമ്പോള്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിന് ആവശ്യമായ റോഡുകള്‍ അറ്റകുറ്റപണി നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം നടപ്പായില്ല. പാലത്തിന്റെ കിഴക്കുഭാഗത്ത് കൂടി റെയില്‍വേ ഗേറ്റിലേക്ക് എത്തുന്ന റോഡ് കുഴികള്‍ നിറഞ്ഞ് യാത്ര ദുസഹമായി. ഗേറ്റിനു ഇരുഭാഗത്തേക്കുമുള്ള നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡാണ് എം.എം ഹോസ്പിറ്റല്‍ കോമ്പൗണ്ടിലൂടെ റെയില്‍വേ ഗേറ്റിലെത്തുന്ന ഐസ് ഫാക്ടറി റോഡ്. കുണ്ടും കുഴിയും നിറഞ്ഞ റോഡ് കാല്‍നടയാത്രക്കു പോലും പറ്റാത്ത വിധം ചെളിക്കുളമായി. ആശുപത്രിയും യതീംഖാനയും സഹകരിച്ചാണ് ഇതുവഴി റോഡ് നിര്‍മിച്ചത്. പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തുളള റോഡും തകര്‍ന്ന് ചെളിക്കുളമായതിനാല്‍ ഇതുവഴിയും യാത്ര കഷ്ടത്തിലാണ്. പാലത്തിന്റെ നിര്‍മാണ ജോലികള്‍ കഴിയുന്നതുവരെ യാത്രാസൗകര്യം ഒരുക്കുന്നതിന് റോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപണിക നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."