സൈനിക താവളത്തിലെ താലിബാന് ആക്രമണം അഫ്ഗാന് പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും രാജിവച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാന് പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും രാജിവച്ചു. 140ഓളം സൈനികര്‍ കൊല്ലപ്പെടാനിടയായ സൈനിക താവളത്തിലെ താലിബാന് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
പ്രതിരോധ മന്ത്രി അബ്ദുല്ല ഹബീബിയും സൈനിക മേധാവി ഖദം ഷാ ഷഹീമുമാണ് രാജിവച്ചതെന്ന് അഫ്ഗാന് പ്രസിഡന്റ് അശ്റഫ് ഗനിയുടെ ഓഫിസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. താലിബാന് ആക്രമണത്തെ തുടര്‍ന്നാണ് രാജിയെന്ന് ഗനിയുടെ ആക്ടിങ് വക്താവ് ഷാഹ് ഹുസൈന് മുര്‍തസവി റോയിട്ടേഴ്സിനോട് പറഞ്ഞു.
അക്രമികള്‍ക്ക് അകത്തുനിന്നു സഹായമുണ്ടായിരുന്നതായി ആരോപണമുയരുന്നതിനിടെ എട്ട് സൈനികരെ അറസ്റ്റ് ചെയ്യുകയും മൂന്നു സൈനിക കമാന്‍ഡര്‍മാരെ സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ മാസം കാബൂളിലെ സൈനിക ആശുപത്രിയില്‍ ഐ.എസ് നടത്തിയ ആക്രമണത്തെ തുടര്‍ന്നും അബ്ദുല്ല ഹബീബിക്കുമേല് രാജി സമ്മര്‍ദമുണ്ടായിരുന്നു. അതേസമയം, സ്വയം സന്നദ്ധരായാണ് രാജിയെന്ന് ഹബീബിയും ഖദം ഷാ ഷഹീമും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് മസാറേ ശരീഫിലെ അഫ്ഗാന് സൈനികതാവളത്തില്‍ താലിബാന്റെ ഭീകരാക്രമണം നടന്നത്. അഫ്ഗാന് സൈനിക വേഷത്തില്‍ സൈനിക വാഹനങ്ങളോടിച്ച് താവളത്തിനകത്ത് പ്രവേശിച്ച പത്തോളം താലിബാന് ഭീകരര്‍ സൈനികര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."