എലിപ്പനിക്കെതിരേ ജാഗ്രത വേണം: ആരോഗ്യവകുപ്പ്
കൊല്ലം: മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനം ജാഗ്രത പുലര്‍ത്തണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളി അറിയിച്ചു. ജില്ലയില്‍ പുനലൂര്‍, പാലത്തറ, കുളത്തൂപ്പുഴ, ഇളമ്പള്ളൂര്‍, പിറവന്തൂര്‍, മേലില, വെസ്റ്റ് കല്ലട മേഖലകളില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ഈ വര്‍ഷം ഇതുവരെ 39 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും നാലുപേര്‍ മരിക്കുകയും ചെയ്തു. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ 62 പേര്‍ക്ക് എലിപ്പനി ബാധിച്ചതായി സംശയിക്കപ്പെടുന്നു.
എലിപ്പനിക്കെതിരെ ഫലപ്രദമായ ഡോക്സിസൈറ്റിന്‍ മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. തൊഴിലുറപ്പ് ജീവനക്കാരും പാടത്തു പണിയെടുക്കുന്നവരും മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും രോഗപ്രതിരോധത്തിനായി കൈയുറകളും ഗംബൂട്ടുകളും ഉപയോഗിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണം. തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ഒരുദിവസം മുന്‍പ് ഡോക്സിസൈറ്റിന്‍ ഗുളിക കഴിക്കണം. മറ്റ് അസുഖങ്ങള്‍ക്ക് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഈ ഗുളിക ഉപയോഗിക്കാം. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. സ്വയം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മേഖലകളിലെ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്ത്തണംഡി.എം.ഒ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."