നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് പിടിച്ചെടുത്തു
കൊല്ലം: നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഇന്നലെ നഗരസഭ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളില്‍ വില്പനക്കായി സൂക്ഷിച്ചിരുന്ന 200 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടിച്ചെടുക്കുകയും സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തി നോട്ടിസ് നല്‍കുകയും ചെയ്തു. പരിശോധനാവേളയില്‍ നഗരത്തിലെ പല ജ്യൂസ് കടകളില്‍ നിന്നും മില്‍ക്ക് ഷേക്ക് ഉണ്ടാക്കാനായി സൂക്ഷിച്ചിരുന്ന കാലവധി കഴിഞ്ഞ കവര്‍പാലും പിടിച്ചെടുത്ത് നശിപ്പിച്ചു.
കോര്പറേഷന് സെക്രട്ടറി വി.ആര് രാജുവിന്റെ നിര്‍ദേശപ്രകാരം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. ബിജുവിന്റെ മേല്‍നോട്ടത്തില്‍ അഞ്ച് സ്ക്വാഡുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് നാലുവരെ പരിശോധന നടത്തിയത്.
പുനരുപയോഗ സാധ്യതയില്ലാത്ത കട്ടികുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നതിനാലാണ് 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളത്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കോര്പറേഷന് ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഡോ. ആനേപ്പില്‍ ഡി. സുജിത്ത് അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."