HOME
DETAILS

സി.പി.എം നേതാവ് റിമാന്‍ഡില്‍ പ്രതിക്കെതിരേ നടപടിയില്ലെന്ന് പാര്‍ട്ടി

  
backup
April 08 2019 | 22:04 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b1%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf

 

പൊന്നാനി: നാടോടി ബാലികയെ ആക്രമിച്ചതിന് അറസ്റ്റിലായ സി.പി.എം നേതാവ് സി. രാഘവനെ പൊന്നാനി കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം ഇയാള്‍ക്കെതിരേ നടപടിയില്ലെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കി. രാഘവന്റേത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് പാര്‍ട്ടി നിലപാട്.
ഇന്നലെ വൈകിയിട്ടാണ് പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കിയത്. ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഞായറാഴ്ച എടപ്പാള്‍ ജങ്ഷനില്‍ പാലക്കാട് റോഡിലുള്ള രാഘവന്റെ കെട്ടിടത്തിന് സമീപമാണ് സംഭവം നടന്നത്. മൂന്ന് സ്ത്രീകളും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന നാടോടി സംഘം ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ സ്ഥലത്തെത്തിയ രാഘവന്‍ ഇവരോട് കയര്‍ക്കുകയും സംഘത്തിലുള്ള കുട്ടിയെ മര്‍ദിക്കുകയുമായിരുന്നുവെന്നാണ് കേസ്. നെറ്റിയില്‍ മുറിവേറ്റ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി.


അതേസമയം നാടോടി ബാലികയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ സി.പി.എം എടപ്പാള്‍ ഏരിയാ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ പ്രതി സി. രാഘവനെതിരേ പാര്‍ട്ടി നടപടി സ്വീകരിക്കാത്തതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് പരുക്കേറ്റത് വീഴ്ചയിലാണെന്നാണ് വിശദീകരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  10 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  10 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  10 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  10 days ago
No Image

ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐയുടെ മർദനം; ഭാരവാഹികൾക്കെതിരെ കേസ്

Kerala
  •  10 days ago
No Image

മയക്കുമരുന്നിന് ഇരയായവരെ ട്രാക്ക് ചെയ്യാൻ സ്മാർട് വാച്ച് സംവിധാനമൊരുക്കി ഷാർജ പൊലിസ് 

uae
  •  10 days ago
No Image

സ്വപ്നങ്ങളുമായി എത്തിയ മണ്ണിൽ മുഹമ്മദ് ഇബ്രാഹിമിന് അന്ത്യവിശ്രമം

Kerala
  •  10 days ago
No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago