HOME
DETAILS
MAL
അധികാരം പിടിക്കാന്‍ നീക്കവുമായി ബി.ജെ.പി
backup
April 24 2017 | 23:04 PM
ഷില്ലോങ്: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഭരണം പിടിക്കുന്നതിനായി ശ്രമം തുടങ്ങിയ ബി.ജെ.പി, മേഘാലയ സര്‍ക്കാരിനെതിരേ രൂക്ഷമായ ആരോപണവുമായി രംഗത്തെത്തി.
മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്തെ പിന്നോട്ടു കൊണ്ടുപോയെന്ന് ആരോപിക്കുന്ന ബി.ജെ.പി തെറ്റായരീതിയിലാണ് ഇവിടെ ഭരണം നടക്കുന്നതെന്നും ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരേ തങ്ങള്‍ ഉടന്‍തന്നെ കുറ്റപത്രം തയാറാക്കുമെന്നും ബി.ജെ.പി നേതാവും അസം ധനകാര്യമന്ത്രിയുമായ ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."