HOME
DETAILS
MAL
സഊദിയില്‍ വിദേശികള്‍ക്ക് വീണ്ടും തിരിച്ചടി; 86 ശതമാനം ജോലികളും സ്വദേശിവല്‍ക്കരിക്കുന്നു
backup
July 14 2020 | 02:07 AM
സ്വന്തം ലേഖകന്‍
റിയാദ്: സഊദിയില്‍ വിദേശികളായ തൊഴിലാളികള്‍ക്ക് വീണ്ടും തിരിച്ചടി. മലയാളികളടക്കം ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന തരത്തില്‍ സ്വദേശിവല്‍ക്കരണവും മറ്റു നടപടികളുമാണു നടപ്പില്‍ വരുത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ 86 ശതമാനം വരെ സ്വദേശിവല്‍ക്കരിക്കും. അടുത്തമാസം ഒന്‍പതോളം ചില്ലറ മൊത്ത വ്യാപാര മേഖലയില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്നു അധികൃതര്‍ അറിയിച്ചു. 70 ശതമാനം വരെ സ്വദേശിവല്‍ക്കരണമാണ് ഉദ്ദേശിക്കുന്നത്. ഇതിനു പുറമെ ഘട്ടംഘട്ടമായി സ്വകാര്യ മേഖലയില്‍ 86 ശതമാനം ജോലികളും സ്വദേശിവല്‍ക്കരിക്കുന്നതിനുള്ള കരാറുകളില്‍ തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടും.
2021ല്‍ 3,60,000 തൊഴിലുകളിലും സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാകുന്നതോടെ അടുത്ത വര്‍ഷം 1,24,000 പുതിയ തൊഴിലവസരങ്ങളും 2022ല്‍ 2,68,000 തൊഴിലുകളും സഊദിവല്‍ക്കരിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. കൂടുതല്‍ സഊദിവല്‍ക്കരണം ലക്ഷ്യമാക്കി സെല്‍ഫ് എംപ്ലോയ്‌മെന്റ്, ഫ്‌ളക്‌സിബിള്‍ വര്‍ക്ക്, റിമോര്‍ട്ട് വര്‍ക്ക് എന്നിവയുമായി ബന്ധപ്പെട്ട നിയമനിര്‍മാണം ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, വിവിധ മേഖലകളില്‍ ഇരുപതിലധികം ആളുകള്‍ ഒരുമിച്ച് താമസിക്കുന്നത് നിയമലംഘനമായി കണക്കാക്കുന്ന തരത്തില്‍ പുതിയ തീരുമാനം ഗവണ്‍മെന്റ് നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."