HOME
DETAILS
MAL
ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് ഭക്തരാണ്, സര്‍ക്കാരുകള്‍ അല്ല: സുപ്രിം കോടതി
backup
April 09 2019 | 03:04 AM
ന്യൂഡല്‍ഹി: ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് സര്‍ക്കാരുകള്‍ അല്ലെന്നും ഭക്തരാണെന്നും സുപ്രിം കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ഷേത്രഭരണം നടത്തുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും സുപ്രിം കോടതി പറഞ്ഞു.
ഒറീസ്സ ജഗനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ആണ് സര്‍ക്കാരുകള്‍ ക്ഷേത്രഭരണം നടത്തുന്നതിലുള്ള ആശങ്ക സുപ്രിം കോടതി വ്യക്തമാക്കിയത്.
ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഈ നിരീക്ഷണം നടത്തിയത്. കോടതി ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും സുപ്രിം കോടതി വ്യക്തമാക്കി.
മതേതര രാജ്യത്ത് ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാരിന് എങ്ങനെ ഏറ്റെടുക്കാന്‍ കഴിയും എന്നതിനെ കുറിച്ച് കോടതി പരിശോധിക്കണം എന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."