HOME
DETAILS
MAL
ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില് 75,000 കോടി നിക്ഷേപിക്കും
backup
July 14 2020 | 02:07 AM
വാഷിങ്ടണ്‍: ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുന്നതിന് 6-7 വര്‍ഷത്തിനിടെ 75,000 കോടി രൂപ (1,000 കോടി ഡോളര്‍) നിക്ഷേപിക്കാനൊരുങ്ങി സാങ്കേതികരംഗത്തെ അതികായരായ ഗൂഗിള്‍. ഗൂഗിള്‍ ഫോര്‍ ഇന്ത്യ വിര്‍ച്വല്‍ പരിപാടിയില്‍ ഗൂഗിള്‍-ആല്‍ഫബറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഭാവിയിലും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലും കമ്പനിക്കുള്ള ആത്മവിശ്വാസമാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമായും നാലു മേഖലകളിലാണ് കമ്പനി നിക്ഷേപിക്കുക. ഇന്ത്യക്കാര്‍ക്ക് അവരുടെ ഭാഷയില്‍ അറിവ് ലഭ്യമാക്കുക, രാജ്യത്തിന്റെ ആവശ്യമനുസരിച്ച് ഉല്പന്നങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കുക, ഡിജിറ്റല്‍ രീതിയിലേക്ക് മാറാന്‍ ബിസിനസ് ശക്തിപ്പെടുത്തുക, ആരോഗ്യം-വിദ്യാഭ്യാസം- കൃഷി തുടങ്ങിയ രംഗങ്ങളില്‍ സമൂഹ പുരോഗതിക്കായി സാങ്കേതികവിദ്യയും നിര്‍മിതബുദ്ധിയും ലഭ്യമാക്കുക എന്നിവയിലാണിത്. ഓരോ മാസവും 15 കോടി ഉപയോക്താക്കള്‍ ഗൂഗിളിന് ഉണ്ടാകുന്നതായും രാജ്യത്തെ ചെറുകിട വ്യാപാരികളെല്ലാം ഡിജിറ്റല്‍ പോയ്മെന്റിലേക്ക് മാറിയതായും പിച്ചൈ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."